ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

streetdog issue

ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്നതാണ് പട്ടിക പരിഷ്‌കരണമെന്നും രണ്ടു കോടിയിലധികം വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.

2003ന് ശേഷം ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചവര്‍ പൗരത്വം തെളിയിക്കാനുളള തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച 11 രേഖകളില്‍ ഏതെങ്കിലും ഹാജരാക്കണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഈ 11 രേഖകളില്‍ ആധാറോ ഐഡന്ററി കാര്‍ഡോ റേഷന്‍ കാര്‍ഡോ ഉള്‍പ്പെടാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.

Also read- ആരവങ്ങളാല്‍ പ്രതിഷേധക്കടല്‍ തീര്‍ത്ത് 30 കോടിയിലധികം പേര്‍; അഖിലേന്ത്യാ പണിമുടക്കില്‍ സ്തംഭിച്ച് രാജ്യം

ഈ മാസം 26നാണ് രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തിയതിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഇതിനിടെ മൂന്ന് കോടി വോട്ടര്‍മാര്‍ ജനന തീയതിയും സ്ഥലവും വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം.

വോട്ടര്‍പ്പട്ടിക പരിഷ്‌ക്കരണത്തിനെതിരെ ഇന്നലെ ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി ബീഹാര്‍ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് തുടങ്ങിയവരുടെ നേതൃത്വത്തിലയിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News