നാളെ ആകാശത്തേക്ക് നോക്കിയാൽ അത്യപൂർവ കാഴ്ച കാണാം, വാനനിരീക്ഷകർ കാത്തിരുന്ന പ്രതിഭാസം

അത്യപൂർവമായ ഒരുപാട് പ്രത്യേകതകളുള്ള അത്ഭുതമാണ് പ്രപഞ്ചം. ദിനംപ്രതി പ്രപഞ്ചത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ വിവരിക്കുന്നതിലും അപ്പുറമാണ്. അത്തരത്തിലൊരു അത്ഭുതമാണ് നാളെ ( മേയ് 31 ) സംഭവിക്കാൻ പോകുന്നത്. നാളെ ആകാശത്ത് ബ്ലൂ മൂൺ പ്രത്യക്ഷപ്പെടുമെന്നാണ് ശാസ്ത്ര ലോകത്തിൽ നിന്നും ലഭിക്കുന്ന വിവരം.

ആകാശ പ്രേമികൾക്ക് ഒരു മാസത്തിൽ രണ്ടാമത്തെ പ്രാവശ്യമാണ് പൂർണ ചന്ദ്രനെ കാണാനുള്ള അവസരം ലഭിക്കുന്നത്. ഈ പ്രതിഭാസത്തിന് ബ്ലൂൺ മൂണെന്നാണ് പേരെങ്കിലും ചന്ദ്രൻ നീല നിറത്തിലായിരിക്കില്ല ദൃശ്യമാകുക.ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച്, ഈ അപൂർവ സംഭവം 2026-ൽ സാധാരണ 12 പൂർണ്ണചന്ദ്രന്മാർക്ക് പകരം 13 പൂർണ്ണചന്ദ്രന്മാർ ഉണ്ടാകാൻ കാരണമാകുമെന്നാണ്. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ അത്ഭുതം കാണാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്.

also read:ട്രെയിൻ എവിടെയെത്തി? അതോ ക്യാൻസൽ ചെയ്തോ? യാത്ര പ്ലാൻ ചെയ്തവർ അറിയാൻ

കൂടാതെ ദൂരദർശിനികളോ പ്രത്യേക ഉപകരണങ്ങളോ പോലുള്ള ഉപകരണങ്ങളുടെ ആവശ്യമില്ലാത്തതിനാൽ പലർക്കും ഇത് കാണാൻ കഴിയും. ഇന്ത്യയിലെ ആകാശ നിരീക്ഷകർക്ക്, മെയ് 31 ന് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ കിഴക്കൻ ആകാശത്ത് ബ്ലൂ മൂൺ ദൃശ്യമാകും. മേയ് 30-ന് വൈകുന്നേരം സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രൻ ഉദിക്കുന്ന സമയമായിരിക്കും ഇത് കാണാൻ ഏറ്റവും അനുയോജ്യമെന്ന് വാനനിരീക്ഷകർ വ്യക്തമാക്കുന്നു.

വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നാണ് ബ്ലൂ മൂൺ പ്രതിഭാസം. ഇനി 2028 ഡിസംബർ 31-നാണ് ഈ പ്രതിഭാസം ദൃശ്യമാകുക. ഇതിനുപുറമെ, നാല് പൂർണചന്ദ്രന്മാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനെ സൂചിപ്പിക്കുന്ന “സീസണൽ ബ്ലൂ മൂൺ” 2027 മേയ് 20-നും ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News