ഗംഗാ നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചു; അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നത് 60 പേർ

ഗംഗാ നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടം നടന്ന സമയത്ത് 60 പേർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ബോട്ടിലുണ്ടായിരുന്ന 60 യാത്രക്കാരെ രക്ഷപ്പെടുത്തി. ഒഡീഷയില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു അപകട സമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടം സംഭവിച്ചത് വാരണാസിയിലെ മന്‍മന്ദിര്‍ ഘട്ടിലാണ്. രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത് എന്ന് ദൃസാക്ഷികൾ പറയുന്നു. പിന്നാലെ യാത്രക്കാരുമായി വന്ന ബോട്ട് നദിയില്‍ മുങ്ങുകയായിരുന്നു. എന്‍.ഡി.ആര്‍.എഫും ജലപൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. എല്ലാ യാത്രക്കാരും അപകട സമയത്ത് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതായും അതുകൊണ്ട് തന്നെ വലിയ അപകടം ഒഴിവായതായും അധികൃതർ അറിയിച്ചു.

Also read: പൊലീസുകാര്‍ മസാജില്‍ ഹരം കൊണ്ടിരിക്കെ മോഷ്ടാവ് സ്‌കൂട്ടായി; സംഭവം മധ്യപ്രദേശില്‍

അതേസമയം, തമിഴ്നാട്ടിലെ സേലത്ത് ഹൈവേയില്‍ റോഡ് നിര്‍മാണത്തിനിടെ ട്രക്കില്‍ സൂക്ഷിച്ചിരുന്ന സിലിൻഡര്‍ പൊട്ടിത്തെറിച്ചു. റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. സംഭവം വാഹന യാത്രക്കാര്‍ക്കിടയിലും പരിഭ്രാന്തി പരത്തി.

ചിന്നപ്പംപട്ടിയില്‍ നാലുവരി പാതയുടെ നിര്‍മാണം നടക്കുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു പൊട്ടിത്തെറി നടന്നത്. റോഡില്‍ വെളുത്ത വരകള്‍ വരയ്ക്കാനായി എത്തിച്ചതായിരുന്നു സിലിൻഡറുകള്‍. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ആദ്യം ട്രക്കില്‍ ചെറിയ തീ പടരുന്നത് കാണാം. പിന്നീട് ഒരാള്‍ ബക്കറ്റിലെ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത് കാണാനാകും.

Also read: യമുനയിലെ വെള്ളത്തില്‍ ഹരിയാന വിഷം കലര്‍ത്തുന്നു; വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ആം ആദ്മി

എന്നാല്‍, നിമിഷങ്ങള്‍ക്കകം സിലിൻഡര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ട്രക്ക് പൊട്ടിത്തെറിച്ചു. വലിയ തീഗോളം രൂപപ്പെട്ട് ലോറി ഉയര്‍ന്നുപൊങ്ങി റോഡില്‍ പതിക്കുന്നത് കാണാം. 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തകര്‍ന്ന വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ പതിക്കുന്നതും കാണാം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News