
പ്രശസ്ത ഹിന്ദി – ബംഗാളി സംവിധായകൻ പാർഥോ ഘോഷ് (76 ) അന്തരിച്ചു. പതിനാറോളം ബോളിവുഡ്ചിത്രങ്ങൾ സംവിധാനം ചെയ്ത ഘോഷ് നമ്പർ 20 മദ്രാസ് മെയിൽ എന്ന ഹിറ്റ് ചിത്രം ഹിന്ദിയിൽ ഒരുക്കിയിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
1985 ൽ സംവിധായകനായി തുടക്കം കുറിച്ച ഘോഷിന്റെ ആദ്യ ചിത്രം 100 ഡേയ്സ് ആണ്. ജാക്കി ഷ്രോഫ്, മാധുരി ധീക്ഷിത് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഗ്നി സാക്ഷി, ഗുലാം – ഇ – മുസ്തഫ, യുഗപുരുഷ് എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.
മനീഷ കൊയ്‌രാള, ജാക്കി ഷ്രോഫ്, നാനാ പടേക്കർ എന്നിവർ അഭിനയിച്ച 1996-ൽ പുറത്തിറങ്ങിയ ചിത്രമാണ് അഗ്നിസാക്ഷി.
ഗാർഹിക പീഡനത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം ബോളിവുഡിൽ ഇന്നും ഒരു നാഴികക്കല്ലായി നിലനിൽക്കുന്നു. ഈ ചിത്രത്തിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. നാനാ പടേക്കറിന് ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു. ആ വർഷത്തെ അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി കൂടിയായിരുന്നു ഘോഷിന്റെ അഗ്നിസാക്ഷി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

