നരേന്ദ്രമോദി സര്‍ക്കാരിനെ പുറത്താക്കുകയാണ് രാജ്യത്തിനാവശ്യം: ബൃന്ദാ കാരാട്ട്

നരേന്ദ്രമോദി സര്‍ക്കാരിനെ പുറത്താക്കുകയാണ് രാജ്യത്തിനാവശ്യമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സ്ത്രീകളും ദേശസ്‌നേഹികളും ആഗ്രഹിക്കുന്നത് ബിജെപി സര്‍ക്കാരിനെ പുറത്താക്കുകയാണ്. സര്‍ക്കാരിനെതിരായ പോരാട്ടം ഹിന്ദുത്വത്തിനെതിരായ പോരാട്ടമാണ്. മതേതരത്വം വെല്ലുവിളി നേരിടുകയാണിപ്പോഴെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

ALSO READ: മാത്യു കുഴൽനാടൻ എംഎൽഎ ഭൂപതിവ് ചട്ടം ലംഘിച്ചു, പാർപ്പിട ആവശ്യത്തിനുള്ള അനുമതിയില്‍ റിസോര്‍ട്ട് പ്രവര്‍ത്തനം

ദില്ലിയില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അസോസിയേഷന്‍ പ്രസിഡന്റ് പി കെ ശ്രീമതി ടീച്ചര്‍ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ ജനറല്‍ സെക്രട്ടറി മറിയം ധവളെ, പി എസ് സുജാത, സുഭാഷിണി അലി അടക്കമുളളവര്‍ പങ്കെടുത്തു.

ALSO READ: വിവാദ ഭൂമി ഇടപാടും നികുതി വെട്ടിപ്പും, മാത്യു കുഴൽനാടനെതിരെ ഊർജിത അന്വേഷണത്തിന് വിജിലൻസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here