
ജീവിതത്തിൽ ഒരുതവണയെങ്കിലും വിമാനയാത്ര നടത്തണമെന്ന് മോഹമില്ലാത്തവരായി ആരും കാണില്ല. ചിലർക്ക് ഇത് കേൾക്കുമ്പോൾ തമാശയായി തോന്നിയേക്കാം. സ്വന്തം നാട്ടിൽ തന്നെ ജീവിക്കുന്നവർക്ക് വിമാനയാത്ര അത്ഭതമായിരിക്കും. എന്നാൽ വിമാനയാത്രയിൽ പുതുമയില്ലാത്തവരും നമുക്ക് ചുറ്റുമുണ്ട്. വലിയ ചെലവേറിയതുകൊണ്ടാണ് പലരും വിമാനയാത്ര ഉപേക്ഷിക്കുന്നത്.
എന്നാൽ ബഡ്ജറ്റ് ഫ്രണ്ട്ലിയായി വിമാനയാത്ര നടത്തിയാലോ. നിങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് ഇനി വിമാനയാത്ര നടത്താം. ട്രാവൽ പ്ലാറ്റ്ഫോമായ അഗോഡയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്.അഗോഡയിൽ പറയുന്നതനുസരിച്ച് ബംഗളൂരു മുതൽ ഗോവ വരെ 2 ,100 രൂപയ്ക്ക് വിമാനയാത്ര നടത്താമെന്നാണ്. അതുപോലെ ദില്ലി മുതൽ ധാക്ക വരെ വിമാന യാത്ര നടത്തുന്നതിന് 5000 രൂപ വരെ ശരാശരി ചെലവാകുമെന്നാണ്.
also read:ട്രെയിൻ ടിക്കറ്റിലെ ദ്വാരങ്ങളുടെ രഹസ്യം അറിയാമോ? കാരണം ഇതാണ്!
മറ്റ് രാജ്യങ്ങളിലെ ബഡ്ജറ്റ് ഫ്രണ്ട്ലിയായുള്ള ആഭ്യന്തര സേവനങ്ങളുടെ ചെലവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വാലാലംപൂർ-പെനാംഗ് (957 ഇന്ത്യൻ രൂപ), ഫുക്കറ്റ്-ഹാറ്റ് യായ് (957 ഇന്ത്യൻ രൂപ), ഹോ ചി മിൻ സിറ്റി- (2296 ഇന്ത്യൻ രൂപ), ഫുകുവോക-ടോക്യോങ് (2392000 ഇന്ത്യൻ രൂപ) എന്നിവ ഉൾപ്പെടുന്നു. സഞ്ചാരികൾക്ക് മികച്ച അവസരമാണിതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

