എട്ടാം ക്ലാസ് പാസായോ ? കേന്ദ്രസർക്കാർ ശമ്പളം വാങ്ങാൻ അവസരം

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എക്സ് സർവ്വീസ്മെൻ കോൺ​ട്രിബ്യൂട്ടറി ഹെൽത്ത് സ്കീം കണ്ണൂർ സ്റ്റേഷൻ സെല്ലിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ലബോറട്ടറി അസിസ്റ്റന്റ്, ഡെന്റൽ അസിസ്റ്റന്റ്, പ്യൂൺ തസ്തികളിലേക്കാണ് നിയമനം.

വിരമിച്ച സൈനികർക്കും ഈ തസ്തികയിലേക്ക് നിശ്ചിത യോ​ഗ്യതയുള്ള സാധാരണക്കാർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടുന്ന അവസാന തീയതി ജൂലൈ 25 ആണ്. ഇസിഎച്ച്എസ് കണ്ണൂർ സ്റ്റേഷൻ സെല്ലിന്റെ പരിധിയിൽ വരുന്ന കാഞ്ഞങ്ങാട്, ഇരിട്ടി, കൽപ്പറ്റ, എന്നീ പോളിക്ലിനിക്കുകളിലാണ് ഒഴിവുകളുള്ളത്.

also read; ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സ് ; വിവിധ എൻജിനിയറിങ് ശാഖയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

മൂന്ന് തസ്തികകളിലും ഓരോ ഒഴിവ് വീതമാണുള്ളത്. ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് കാഞ്ഞങ്ങാട് ആയിരിക്കും നിയമനം. ആരോ​ഗ്യമേഖലയിൽ അ‍ഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൽപ്പറ്റയിൽ ആയിരിക്കും പ്യൂണായി തിരഞ്ഞെടുക്കുന്നവരുടെ നിയമനം. എട്ടാം ക്ലാസ് ജയിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം.

താത്പര്യമുള്ള ഉദ്യോ​​ഗാർഥികൾ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിച്ച് ഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം വിദ്യാഭ്യാസ യോ​ഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവയുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്തിരിക്കണം. ഇതിന് പുറമേ വ്യക്തി​ഗത തിരിച്ചറിയൽ രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News