കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; നിയമം കൂടുതൽ കർശനമാക്കാൻ കേന്ദ്രം

Laws Against Child Sexual Abuse Material

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നിർമിക്കുന്നതിനും പ്രചരിപ്പിക്കുന്നതിന് എതിരെ നിയമം കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാർ. നിലവിലെ ഐടി നിയമങ്ങളിൽ ദൃശ്യങ്ങൾ നിർമ്മിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പരിമിതികളുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ – ശിശു വികസന മന്ത്രാലയത്തിന് ഐടി മന്ത്രാലയം കത്തയച്ചു.

ALSO READ: യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ പ്രതിപക്ഷം; ‘വസ്തുതകളുടെ ധവളപത്രം’ ഇന്ന് പ്രകാശനം ചെയ്യും

ഇൻസ്റ്റഗ്രാം പരസ്യങ്ങൾ വഴി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. പോക്സോ നിയമം കൂടുതൽ കർശനമാക്കണമെന്നും ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കുട്ടികളെ ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഇൻസ്റ്റഗ്രാമിന് നോട്ടീസ് അയച്ചിരുന്നു.

The Central Government plans to strengthen laws against the creation and circulation of child sexual abuse material. The IT Ministry has urged stricter POCSO provisions following concerns over such content being promoted through Instagram advertisements.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News