ആരോഗ്യമന്ത്രി വീണജോർജ് പോസ്റ്റർ പ്രകാശനം ചെയ്തു; സർവിക്കൽ കാൻസർ നിർണയ ക്യാമ്പ് ആരംഭിച്ചു

Cancer Screening Camp

സർവിക്കൽ കാൻസർ നിർണയ ക്യാമ്പ്, ആരോഗ്യമന്ത്രിയുടെ സമഗ്രമായ ചികിത്സപദ്ധതിയായ ‘ആരോഗ്യം ആനന്ദം’ പദ്ധതിയിൽ ഉൾപ്പെടുത്തി, സ്ത്രീ സംഘടനകളുടെ ആദ്യത്തെ രോഗ നിർണയ ക്യാമ്പ് നടത്തി. ലോകത്തെ ഏറ്റവും വലിയ സ്ത്രീ സംഘടനയായ ഇന്റർനാഷണൽ ഇന്നർവീൽ ക്ലബ്ബിന്റെ ട്രിവാൻഡ്രം നോർത്ത് ക്ലബ്ബാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ആരോഗ്യമന്ത്രി വീണജോർജ് പോസ്റ്റർ പ്രകാശനം ചെയ്തു തുടക്കം കുറിച്ച രോഗനിർണയ ക്യാമ്പ്, വേട്ടമുക്ക് അംഗൻവാടിയിൽ വച്ചു നടത്തപ്പെട്ടു. പിആർഎസ് ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ആണ് ക്യാമ്പ് നടത്തിയത് .

Also Read: 200 ആരോഗ്യ പ്രവർത്തകരെ കൂടി റിക്രൂട്ട് ചെയ്യും; വെയിൽസ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്നർവീൽ ക്ലബ് ഓഫ് ട്രിവാൻഡ്രം നോർത്ത് പ്രസിഡന്റ് ശൈലജ ശരത്ത്, സെക്രട്ടറി ലതിക നായർ, കമ്മ്യൂണിറ്റി സർവീസ് കൺവീനർ അഞ്ജിത എന്നിവരും മറ്റു ക്ലബ്‌ മെമ്പേഴ്സും പങ്കെടുത്തു. രോഗനിർണയ ക്യാമ്പിലേക്ക് പ്രവേശനം സൗജന്യമായിരുന്നു. നൂറോളം സ്ത്രീകൾ ഈ അവസരം പ്രയോജനപ്പെടുത്തി.

Also Read: കൂൺ ഇഷ്ടമാണോ? രുചിക്കൊപ്പം വിഷവും ഉണ്ട്; പാചകം ചെയ്യും മുൻപ് ഓർത്തിരിക്കുക ഇക്കാര്യങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News