അയോധ്യ രാമക്ഷേത്ര കൊള്ള; തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ചമ്പത് റായ്

Ayodhya Ram Temple Case

അയോധ്യ സംഭാവനക്കൊള്ളയിൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്. മോഷണത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും പലരും തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചെന്നും എസ്‌ഐടിയുടെ അന്തിമ റിപ്പോർട്ടിനുശേഷം വിശദമായി പ്രതികരിക്കുമെന്നും ചമ്പത്ത് റായ് പറഞ്ഞു.

അതേസമയം, ചമ്പത്ത് റായി ഉൾപ്പെടെയുള്ള നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് യോഗി ആദിത്യനാഥ് ഉൾപ്പെടെ സ്വീകരിക്കുന്നത്. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും സമാജ് വാദി പാർട്ടിയും കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്.

Also Read: 19 ദിവസം പിന്നിട്ട് ജന്തർ മന്ദിറിലെ കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം

അയോധ്യ ക്ഷേത്രവിഷയത്തിൽ നിരന്തരം ചോദ്യങ്ങളുയർത്തുന്ന പ്രതിപക്ഷം എന്തുകൊണ്ടാണ് വഖഫ് ഭൂമി ഇടപാടുകളിൽ മൗനം പാലിക്കുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നുമാണ് യോഗി ആദിത്യനാഥിൻ്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News