കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴു ജില്ലകളില്‍ ശക്തമായ മഴ

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. ഏഴു ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നേരത്തെ അഞ്ചു ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകള്‍ക്ക് പുറമേ എറണാകുളം,തൃശൂര്‍ ജില്ലകളിലുമാണ് ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

Also Read: മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; തിരുവല്ല സ്വദേശി അറസ്റ്റില്‍

നാളെയും ശനിയാഴ്ചയും മഴ മുന്നറിയിപ്പില്‍ മാറ്റമില്ല. നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചത്. ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News