തൃശൂർ: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ കലാ – സാംസ്‌കാരിക പ്രവർത്തകരുമായി സംവദിക്കുന്ന ‘പരസ്‌പരം’ പരിപാടി തിങ്കളാഴ്‌ച ലുലു കൺവെൻഷൻ സെന്ററിൽ നടക്കും.
നവകേരള സദസ്, മുഖാമുഖം പരിപാടികളുടെ തുടർച്ചയായാണ് പരസ്‌പരം. കേരളത്തെ ഒരു വികസിതസമൂഹമാക്കി വളർത്താനും പിന്തിരിപ്പൻ ആശയങ്ങളെ ചെറുത്ത്, മാനവികതയുടെ വിശാല താൽപര്യങ്ങൾക്ക് ഇടമുള്ള പരിഷ്കൃതസമൂഹമായി തുടരാനും സാധ്യമാക്കുന്നതിനുള്ള മുന്നൊരുക്കമാണ് ഈ പരിപാടി.
നവകേരളസൃഷ്ടി യാഥാർഥ്യമാക്കുന്നതിനുള്ള ഒരു വിശാല പ്ലാറ്റ്ഫോമായി വേദി മാറും. സംസ്ഥാനത്തെ നാടകം, കല, സാഹിത്യം, ചിത്രകല, ഫോക്‌ലോർ, സിനിമ മേഖലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2500 കലാസാംസ്‌കാരിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. കേരളത്തിന്റെ വരും കാല സാംസ്‌കാരിക നയരൂപീകരണത്തിനുള്ള ചർച്ചയ്‌ക്കും ആശയരൂപീകരണത്തിനുമുള്ള പരസ്‌പരം വഴിയൊരുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

