തൊഴിലാളി സമരത്തെ അടിച്ചമർത്തുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നടപടികൾക്കെതിരെ സി ഐ ടി യു പ്രതിഷേധം

citu noida issue protest

നോയിഡയിലെ തൊഴിലാളി സമരത്തെ അടിച്ചമർത്തുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നടപടികൾക്കെതിരെ സി.ഐ.ടി.യു പ്രതിഷേധം ശക്തമാക്കുന്നു. തൊഴിലാളി പ്രതിഷേധത്തെ ക്രമസമാധാന പ്രശ്നമായി വരുത്തി തീർക്കാൻ ശ്രമിക്കുന്ന പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് എളമരം കരീം വിമർശിച്ചു. സമരത്തിൻ ഐക്യദാർത്ഥ്യം പ്രഖ്യാപിച്ചു കൊണ്ട് നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ സി.ഐ.ടി.യു ആഹ്വാനം ചെയ്തു.

നോയിഡയിലെ തൊഴിലാളി സമരത്തിൽ ശക്തമായി ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായി സി.ഐ.ടി.യു പ്രതിനിധി സംഘം ഗൗതം ബുദ്ധ നഗർ എ.സി.പി അജിത് കുമാർ സിംഗുമായി ചർച്ച നടത്തി. തൊഴിലാളികളെയല്ല കുറ്റവാളികളെയാണ് അറസ്റ്റ് ചെയ്തത് എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെയോ വീടുതടങ്കലിൽ ആക്കപ്പെട്ടവരുടെയോ വ്യക്തമായി കണക്ക് പുറത്തുവിടാൻ ACP തയ്യാറായില്ല.

Also read: യോഗി സർക്കാരിനെ വിറപ്പിച്ച തൊ‍ഴിലാളി സമരം; നോയിഡയിൽ നിന്നുയരുന്നത് ചൂഷണത്തിനെതിരായ ശബ്ദം, നിശബ്ദമാക്കാനാവില്ല, അടിച്ചമർത്താനും

ഇത് ക്രമസമാധാന പ്രശ്നമല്ല, മറിച്ച് തൊഴിലാളികളുടെ അതിജീവന പോരാട്ടമാണെന്ന് എളമരം കരീം വ്യക്തമാക്കി. മിനിമം വേതനം ഉറപ്പാക്കണമെന്നും ട്രേഡ് യൂണിയനുകളെ ഉൾപ്പെടുത്താതെയുള്ള ചർച്ചയിലൂടെ യോഗി സർക്കാർ സ്വയം പരിഹാസ്യമാവുകയാണെന്ന് എളമരം കരീം വിമർശിച്ചു. പ്രതിസന്ധിയിൽ വലയുന്ന തൊഴിലാളികൾക്ക് മതിയായ വേതന വർധനവ് നല്കണമെന്നും നടപടിഅല്ലെങ്കിൽ ശക്തമായ പ്രതിരോധം തീർക്കുമെന്നും സിഐടിയു നേതൃത്വം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News