എന്റെ പാർട്ടിയുടെ ഉൽപന്നമാണ് ഞാൻ, നേതാവായി വന്നപ്പോൾ പാർട്ടിയുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ശ്രമിച്ചു: മുഖ്യമന്ത്രി

Pinarayi Vijayan

കേരളത്തിന്റെ ഹൃദയത്തിൽ എന്നേ സ്ഥിരതാമസമാക്കിയ ചലച്ചിത്ര വ്യക്തിത്വമാണ് കമൽ ഹാസനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നും ഇടതുപക്ഷ മനസ് സൂക്ഷിക്കുന്ന ആളാണ് അദ്ദേഹം. കേരളം കമൽ ഹാസന് സ്വന്തം വീട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലാകെ നടന്ന നാലാം വാർഷികാഘോഷ പരിപാടികളിൽ ഉണ്ടായത് വൻജന പങ്കാളിത്തമാണ്. കേരളത്തിന്റെ ആവശ്യങ്ങളും ആശയങ്ങളും എല്ലാം ആ യോഗത്തിൽ ഉയർന്നുവന്നു എന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്യുമെന്ററിയുടെ പേരിൽ സംഘാടകർ പഴി കേൾക്കേണ്ടി വരുമെന്ന് അറിയില്ല. എല്ലാത്തിനേയും പഴിക്കാൻ ചിലരുണ്ട് ഇവിടെ. ഞാനെന്ന വ്യക്തി എന്റെ സ്വന്തം കഴിവിലൂടെ പ്രവർത്തിച്ച് ഉയർന്നു വന്നതല്ല. എന്റെ പാർട്ടിയുടെ ഉൽപന്നമാണ് ഞാൻ. നേതാവായി വന്നപ്പോൾ പാർട്ടിയുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ശ്രമിച്ചു.

ALSO READ: ഡിഎംകെയുമായി ധാരണ; കമല്‍ ഹാസന്‍ രാജ്യസഭാ സ്ഥാനാർഥി

പാർട്ടിയുടെ പ്രതീകമായി നിൽക്കുമ്പോൾ വലിയ തരത്തിൽ ആക്രമണങ്ങൾ വരുന്നു. അതിനെ വ്യക്തിപരമായ ആക്രമണങ്ങളായി കണ്ടിട്ടില്ല. പാർട്ടിക്ക് എതിരായ ആക്രമണമാണതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 9 വർഷം അഭിമാനകരമായ പുരോഗതി കേരളത്തിന് നേടാൻ കഴിഞ്ഞു. ദേശീയ, അന്താരാഷ്ട്ര തലങ്ങളിൽ വലിയ അംഗീകാരങ്ങൾ തേടിയെത്തി. അത് തുടരാൻ നമുക്ക് കഴിയണം എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News