
ജാതിവാദം മുതല്‍ മന്ത്രവാദം വരെ പിടിമുറുകുന്ന കാലത്ത് ശാസ്ത്രത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയം കുറവിലങ്ങാട് സയന്‍സ് സിറ്റി ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിക്കുന്നു മുഖ്യമന്ത്രി. ശാസ്ത്രാവബോധമുള്ള തലമുറയെ വളര്‍ത്തി എടുക്കുന്നതിനുള്ള നിര്‍ണായക ചുവട് വയ്പാണ് സയന്‍സ് സിറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാതിവാദം മുതല്‍ മന്ത്രവാദം വരെ പിടിമുറുക്കുന്ന കാലത്ത്ശാസ്ത്രം മനുഷ്യന് തുണയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയായിരുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്, മന്ത്രി വി എന്‍ വാസവന്‍, എം പി മാരായ ജോസ് കെ മാണി, ഫ്രാന്‍സിസ് ജോര്‍ജ് എംഎല്‍എമാര്‍ , മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ് സയന്‍സ് സിറ്റിയുടെ ഭാഗമായ സയന്‍സ് സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സമൂഹത്തില്‍ ശാസ്ത്ര അവബോധം വളര്‍ത്താനും ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. ശാസ്ത്രഗാലറികള്‍, ത്രിമാന പ്രദര്‍ശന തിയേറ്റര്‍, ശാസ്ത്ര പാര്‍ക്ക്, സെമിനാര്‍ ഹാള്‍, ഇന്നവേഷന്‍ ഹബ്ബ് എന്നിവ ഉള്‍പ്പെടുന്നതാണ് സയന്‍സ് സെന്റര്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here