
ആദായ നികുതി വകുപ്പ് കണ്ടെത്തിയ സി എം ആര്‍ എല്ലിൻ്റെ രേഖകളിൽ യു ഡി എഫ് നേതാക്കളുടെ പേരുകള്‍ വന്നതിന് പിന്നാലെ ആശങ്കയോടെ നേതാക്കള്‍. ഇ ഡി റെയ്ഡില്‍ കരുതലോടെയാണ് യു ഡി എഫുള്ളത്. സി എം ആര്‍ എൽ ഉടമ ശശിധരൻ കർത്തയിൽ നിന്ന് നേതാക്കള്‍ പണം വാങ്ങിയിരുന്നുവെന്ന് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ തുറന്നു സമ്മതിച്ചിരുന്നു. ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളിലാണ് നേതാക്കളുടെ പേരുകളുള്ളത്.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് പണം വാങ്ങിയത്. പി വി, ഒ സി, ആര്‍ സി, കെ കെ, ഐ കെ എന്നാണ് രേഖയിലുള്ളത്. പി വി താനല്ലെന്ന് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നിഷേധിച്ചിരുന്നു. തങ്ങള്‍ പണം വാങ്ങിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കളും സമ്മതിച്ചു.
ALSO READ: ‘തിരുവനന്തപുരത്തുണ്ടായത് സ്വാഭാവിക പ്രതികരണം’; ഇ പി ജയരാജൻ
ഔദ്യോഗിക പദവിയില്‍ ഇരുന്നപ്പോള്‍ സി എം ആര്‍ എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസർ കെ എസ് സുരേഷ് കുമാറിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത രേഖയിലാണ് പേരുള്ളത്. ആദായ നികുതി വകുപ്പാണ് രേഖകള്‍ കണ്ടെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

