സി എം ആര്‍ എല്‍ – എക്‌സാലോജിക് കരാറിനെതിരായ എസ് എഫ് ഐ ഒ നടപടി ചോദ്യം ചെയ്ത് സി എം ആര്‍ എല്‍ ഹൈക്കോടതിയില്‍

HIGH COURT

സി എം ആര്‍ എല്‍ – എക്‌സാലോജിക് കരാറിനെതിരായ എസ് എഫ് ഐ ഒ നടപടി ചോദ്യം ചെയ്ത് സി എം ആര്‍ എല്‍ ഹൈക്കോടതിയില്‍. സി എം ആര്‍ എല്‍ – എക്‌സാലോജിക് കരാറിനെതിരായ എസ് എഫ് ഐ ഒ നടപടി ചോദ്യം ചെയ്ത് സി എം ആര്‍ എല്‍ ഹൈക്കോടതിയെ സമീപിച്ചു. എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനത്തിനെതിരെയാണ് ഹര്‍ജി.

Also Read : ‘സമസ്തയെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ലീഗ് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു’; ഇത് കാട്ടാന നാട്ടിലിറങ്ങി നാശം വിതക്കുന്ന പോലെയെന്നും കെ ടി ജലീല്‍

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സി എം ആര്‍ എല്ലിന്‍റെ ആവശ്യം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി തീരുമാനമെടുത്തതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ എസ് എഫ് ഐ ഒ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് സി എം ആര്‍ എല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. രണ്ട് ഹര്‍ജികളും കോടതി പിന്നീട് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News