മുൻ സർക്കാർ നടപ്പിലാക്കിയ നാല് മിഷനുകളെകുറിച്ചും പരാമർശമില്ല; വ്യക്തത വരുത്താതെ നയപ്രഖ്യാപനം

കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന ക്ഷേമ പദ്ധതികളുടെ ഭാവി അവതാളത്തിലേക്ക്. ക്ഷേമ പദ്ധതികൾ സംബന്ധിച്ച് വിഷയങ്ങളിൽ വ്യക്തത വരുത്താതെ ആണ് നയപ്രഖ്യാപനം അവസാനിച്ചത്. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ നാല് മിഷനുകളെ കുറിച്ചും നയപ്രഖ്യാപനത്തിൽ പരാമർശമില്ല. വി ബി ജി റാം ബില്ലിന് ബദലായി എന്ത് എന്നതും നയപ്രഖ്യാപനത്തിൽ ഇല്ല.

പശ്ചിമേഷൻ സംഘർഷം സാധാരണക്കാരന്റെ ജനജീവിതത്തെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ബദൽ ക്രമീകരണങ്ങളും നയപ്രഖ്യാപനത്തിൽ ഇല്ല. വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടിയില്ല. പാചകവാതക പ്രതിസന്ധിക്കും പരിഹാര നിർദ്ദേശങ്ങൾ ഇല്ല. പെട്രോൾ ഡീസൽ വിലവർധനവിനെ തുടർന്ന് ജനങ്ങളിൽ നിന്ന് നികുതിഭാരം ഒഴിവാക്കുന്ന നടപടികളും നയപ്രഖ്യാപനത്തിൽ ഇല്ല.

ALSO READ; കേന്ദ്രത്തെ തഴുകി കോൺ​ഗ്രസ് സർക്കാരിന്റെ നയപ്രഖ്യാപനം

അതേസമയം, കേന്ദ്രത്തെ തഴുകിയും മുൻ സർക്കാരിനെ വിമർശിച്ചും കോൺ​ഗ്രസ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം അവസാനിച്ചത്. കേന്ദ്രസർക്കാരിനെതിരെ നയപ്രഖ്യാപനത്തിൽ ഒരു വരി പോലുമില്ല. ആരോഗ്യ മേഖലയിൽ മുൻ സർക്കാരിന് വിമർശനവും. കേരളത്തിലെ സാമ്പത്തിക മേഖല തകർന്നെന്നും നയ പ്രഖ്യാപനത്തിൽ പരാമർശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News