
ഇൻഡ്യാ മുന്നണി യോഗത്തിൽ കോൺഗ്രസിൻ്റെ വ്യാജ പ്രചാരണം ശക്തമായി ഉന്നയിക്കുമെന്നും കോൺഗ്രസ് രാഷട്രീയ മര്യാദ പാലിക്കണമെന്നും ഡോ ജോൺബ്രിട്ടാസ് എം പി. കോൺഗ്രസിൻ്റെ പല നിലപാടുകളും ഇന്ത്യ സഖ്യത്തിൻ്റെ മുന്നോട്ട് പോക്കിന് വിഘാതം ഉണ്ടാക്കുന്നു.
ഡി എം കെ, നിതീഷ് കുമാർ, ആം ആദ്മി പാർട്ടി ഇവരൊക്കെ മുന്നണി വിട്ടത് കോൺഗ്രസിൻ്റെ സങ്കുചിതമായ രാഷ്ട്രീയം കാരണം കൊണ്ടാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് വിശാലമായി, യുക്തി ഭദ്രമായി മുന്നണിയെ നയിക്കണം.
കേരളത്തിൽ എത്രയോ വിമർശങ്ങൾ ഉണ്ടാകാറുണ്ട് അതിൽ ഞങ്ങൾക്ക് പരാതി ഇല്ലെന്നും, പക്ഷെ ഇൻഡ്യാ മുന്നണിയുടെ തലപ്പത്ത് ഇരിക്കുന്നവർ അങ്ങനെ പറയരുതെന്നും അദ്ദേഹം പറഞ്ഞു. യു പി എ സർക്കാരിന് കാലത്ത് പിന്തുണ നൽകിയത് പോലും ബിജെപിയെ അകറ്റി നിർത്താൻ വേണ്ടിയാണ്. എന്നിട്ട് ഒന്നും ആവശ്യപ്പെടാത്ത പാർട്ടി ആണ് സി പി ഐ എം എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

