
ഇസ്രായേൽ -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയർ ഉൾപ്പെടെയുള്ള പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ദില്ലിയിലെ കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ നിരവധി വിമാനങ്ങൾ റദ്ദാക്കി.
ഇസ്രായേൽ ഇറാൻ സംഘർഷം ഗൾഫ് മേഖലയിലാകെ ആശങ്ക സൃഷ്ടിച്ചതിന് പിന്നാലെയാണ് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ സുരക്ഷാ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്.
നിരവധി മലയാളികളും അവരുടെ പ്രിയപ്പെട്ടവരുമാണ് വിവിധ ഗൾഫ് രാജ്യങ്ങളിലായി ജോലി ചെയ്യുന്നത്. സ്ഥിതി വഷളാകുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ തിരികെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംഘർഷ സാഹചര്യത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം നോർക്ക 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 11. 30 വരെ നോർക്ക ഹെൽപ്‌ഡെസ്കിൽ ലഭിച്ചത് 381 കോളുകള്ളാണ്. വിദേശത്തുനിന്നും 137 പേരും രാജ്യത്തിനുള്ളിൽ നിന്നും 244 പേരും ഹെൽപ്‌ഡെസ്കിൽ ബന്ധപ്പെട്ടു. പ്രവാസികൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണമെന്ന് നോർക്ക അറിയിച്ചു. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ നോർക്ക ഹെൽപ്‌ഡെസ്ക് പ്രവർത്തനം തുടരും.
Also read: ‘അമേരിക്കന്‍ സാമ്രാജ്യത്വം ലോക വ്യാപകമായി നടത്തുന്ന യുദ്ധം മനുഷ്യ സമൂഹത്തോടുള്ള വെല്ലുവിളി’; സിപിഐഎം
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഇറാൻ, ഇസ്രായേൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷമേഖലയിലുള്ള മലയാളികൾക്കായി ദില്ലി കേരള ഹൗസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അതേസമയം ഗൾഫ് രാജ്യങ്ങളിലെ സംഘർഷ സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടതും തിരുവനന്തപുരത്ത് എത്തിച്ചേരേണ്ടതുമായ നിരവധി വിമാനങ്ങളാണ് റദ്ദ് ചെയ്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

