​ഗൺമാന്മാരുടെ ജാമ്യം സർക്കാരിന് ഏറ്റ തിരിച്ചടി; വിധി വിശദാംശങ്ങൾ ഇങ്ങനെ

gun man case

ഗൺമാന്മാർക്ക് ജാമ്യം നൽകിയതിൽ വൻ തിരിച്ചടിയാണ് യു ഡി എഫ് സർക്കാരിനുണ്ടായത്. വിധി വിശദാംശത്തിലും വൻ തിരിച്ചടിയുണ്ടായി. പ്രോസിക്യൂഷൻ വാദങ്ങൾ കോടതി തള്ളുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വേണ്ടത് തെളിവ് കണ്ടെത്താൻ ആണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളിയിരുന്നു. നിലവിൽ പ്രതികൾ ഉപയോഗിച്ച ലാത്തി സറണ്ടർ ചെയ്തിട്ടുണ്ട്.

മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ഫോറൻസിക് റിപ്പോർട്ട് ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കും എന്ന വാദം കോടതി തള്ളി. പരാതിക്കാർ സാധാരണക്കാരല്ലെന്നും ഒരാൾ എംഎൽഎയും,മറ്റൊരാൾ പ്രധാന സംഘടനയുടെ ഭാരവാഹിയുമാണ് എന്നും കോടതി ചൂണ്ടിക്കാണിച്ചു. സർക്കാർ സ്വാധീനത്തോടെ പ്രതികൾ സാക്ഷികളെ സ്വാധീനിക്കും എന്നായിരുന്നു വാദം. അതിന് യാതൊരു സാധ്യതയുമില്ലെന്നും കോടതി വിശദീകരിച്ചു.

Also read: സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമം: തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ അറസ്റ്റിൽ

കേസിലെ റിപ്പോർട്ടുകൾ ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥർ തിരുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ മറ്റൊരു വാദം കേസിലെ പ്രതികൾ കോൺസ്റ്റബിൾമാർ ഉൾപ്പെടെയുള്ളവരാണെന്നും ഉന്നത ഉദ്യോഗസ്ഥർ പ്രതികൾക്ക് വേണ്ടി ഇടപെട്ടു എന്നത് വിശ്വസിക്കാനാകില്ലെന്നും സംഭവ സമയത്ത് പ്രതികൾ ചെയ്തത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും കോടതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News