
തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ അറസ്റ്റിൽ ആയി. വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതനെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലാണ് പൊലീസിന്റെ നടപടി. ഒളിവിലായിരുന്ന സുഗതനെ വട്ടിയൂർക്കാവ് പൊലീസ് ആണ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കൗൺസിലർക്കെതിരെ കാപ്പ ചുമത്തിയത്. തുടർന്ന് കൗൺസിലറുടെ മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

