സോഷ്യൽ മീഡിയയിൽ വൈറലായി രോഹിത് ശർമയുടെ റീൽ

Rohit Sharma

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ടി20 പരമ്പര പുരോഗമിക്കുന്നതിനിടെ മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ പങ്കുവച്ച റീൽ സോഷ്യൽ മീഡിയയിൽ വൈറലായി. മത്സരങ്ങളുടെ കടുത്ത സമ്മർദ്ദത്തിനിടയിലും ജീവിതത്തിലെലും ലഘുമുഹൂർത്തങ്ങൾ ആഘോഷിക്കുന്നതാണ് റീലിന്റെ ഉള്ളടക്കം. പരിശീലനവേളയിലും പരസ്യ ചിത്രീകരണത്തിനിടയിലും മറ്റു സമയങ്ങളിലും , ഒപ്പിയെടുത്ത സ്വാഭാവിക പ്രതികരണങ്ങൾ ആണ് വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നത്. രോഹിത്തിന്റെ സ്വതസിദ്ധമായ ഹ്യൂമർ ആരാധകരും ഏറ്റെടുത്തു.

ഏകദിന പരമ്പരയിലെ തോൽവിക്ക് ശേഷം ടി 20 പരമ്പരയിൽ ഇന്ത്യ മികച്ച പ്രകടനം തുടരുന്നതിനിടെയാണ് രോഹിത്തിന്റെ ഈ പോസ്റ്റ് എത്തിയത്. മൈതാനത്തെ തീവ്രതയ്ക്കപ്പുറം വ്യക്തിജീവിതത്തിലെ സൗഹൃദവും ആത്മവിശ്വാസവും വ്യക്തമാക്കുന്ന റീൽ, ആരാധകർക്ക് രോഹിത്തിനെ കൂടുതൽ അടുത്തറിയാൻ സഹായകമായി. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ലൈക്കും ഷെയറും ഇതിനകം തന്നെ വീഡിയോ നേടി കഴിഞ്ഞു.

Also Read: ഇന്ത്യൻ ബാറ്റിങ്ങിന് മുന്നിൽ ഉത്തരം മുട്ടി ന്യൂസിലാൻഡ്; അടുത്ത സ്റ്റോപ്പ് ഗുവാഹാട്ടി

നേരത്തെ 2024 ടി20 ലോകകപ്പ് കിരീട വിജയത്തിന് ശേഷം ഫോർമാറ്റിൽ നിന്നും വിരമിച്ച ശർമ്മ നിലവിൽ ഏകദിന ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. 2027 ലെ ലോകകപ്പിനുള്ള ടീമിൽ ശർമയും കോഹ്‌ലിയും ഉണ്ടാകുമോ എന്ന ചർച്ചകൾക്കിടയിലാണ് ആരാധകരെ ചിരിപ്പിച്ച റീലിന്റെ വരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News