സൂപ്പർ എട്ടിൽ തീപാറുന്ന പോരാട്ടം! കൊളംബോയിൽ പാകിസ്ഥാൻ–ന്യൂസിലൻഡ് ഏറ്റുമുട്ടൽ

ടി 20 ലോകകപ്പിലെ സൂപ്പർ എയ്റ്റ്സ് പോരാട്ടങ്ങൾക്ക് ഇന്ന് പ്രേമദാസ സ്റ്റേഡിയത്തിൽ തുടക്കമാകും. കൊളംബോയിൽ മഴ ഒരു ഭീക്ഷണിയായി തുടരുമ്പോഴും,മൂന്ന് വീതം ജയങ്ങളുമായി രണ്ടാം ഘട്ടത്തിലേക്ക് എത്തുന്ന പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടത്തിലേക്കു ഉറ്റു നോക്കുകയാണ് ആരാധകർ.ഇത് ഇരുടീമുകളും തമ്മിൽ നടന്ന ഇതുവരെയുള്ള ടി20 ഏറ്റുമുട്ടലുകളിൽ പാകിസ്ഥാൻ 24 തവണയും ന്യൂസിലൻഡ് 23 തവണയും വിജയിച്ചിട്ടുണ്ട് എന്നത് മത്സരം എത്രയധികം ആവേശോജ്വലമാകുനമെന്ന് സൂചിപ്പിക്കുന്നു.

പ്രേമദാസയിലെ മൈതാനം വേഗത കുറഞ്ഞതും സ്പിന്നർമാർക്ക് സഹായം നൽകുന്നതുമാണ്. ഈ ലോകകപ്പ് ചക്രത്തിൽ സ്പിനെതിരായ സ്‌ട്രൈക്ക് റേറ്റിൽ ഇന്ത്യക്ക് പിന്നാലെ രണ്ടാമതാണ് ന്യൂസിലൻഡ്. മറുവശത്ത്, സ്പിൻ-കേന്ദ്രിത തന്ത്രം ശക്തിപ്പെടുത്താനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.

Also Read: “വളരെ ചെറുപ്പത്തിൽ വിവാഹിതനായി!” വിവാഹമോചന കാര്യം വെളിപ്പെടുത്തി ഇന്ത്യൻ താരം

പാകിസ്ഥാനിൽ ബാബർ അസമിന്റെ ബാറ്റിംഗ് ഫോമിനെക്കുറിച്ചുള്ള ചർച്ച തുടരുകയാണ്. ന്യൂസിലൻഡിന് മിച്ചൽ സാന്റ്നർ നായകനായി മടങ്ങിവരാനൊരുങ്ങുന്നു; സ്ലോ കണ്ടീഷനിൽ ഇഷ് സോധിക്കും അവസരം ലഭിക്കാം.ഇവിടെ നടന്ന അഞ്ച് മത്സരങ്ങളിൽ നാലിലും ആദ്യം ബാറ്റ് ചെയ്ത ടീമുകൾ ജയിച്ചതു ടോസ് നിര്ണായകമാകാൻ സാധ്യതയുണ്ടെന്ന സൂചന നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News