നാടകീയ രംഗങ്ങൾക്കു ശേഷം കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നൽകി ക്രൈം ബ്രാഞ്ച് വിട്ടയച്ചു.കോടതി വളപ്പിൽവച്ച് കസ്റ്റഡിയിൽ എടുത്തതല്ലെന്നും നോട്ടീസ് നൽകാനായി വാഹനത്തിൽ കയറ്റിയതെന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരണം. ഒരു മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്.
അതേസമയം, അഞ്ചരക്കണ്ടി ഡൻ്റൽ കോളേജ് വിദ്യാർതത്ഥി നിതിൻരാജ് ആത്മഹത്യ ചെയ്ത കേസിൽ പോലീസിന് ഗുരുതര വീഴ്ച.അറസ്റ്റിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പ്രതി ഡോ എം കെ റാമിനെ കോടതി വിട്ടയച്ചിരുന്നു. കോടതി വളപ്പിൽ നിന്നും വീണ്ടും ഡോ റാമിനെ ക്രൈംബ്രാഞ്ച് വാഹനത്തിൽ കയറ്റി കൊണ്ടുപോയത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. ഇതിനുപിന്നാലെയാണ് റാമിനെ ഒരു മണിക്കൂറിന് ശേഷം വിട്ടയച്ചത്.
Also Read: ദില്ലിയിൽ സിജെപി പ്രവർത്തകർക്കുനേരയുണ്ടായ പൊലീസ് അതിക്രമം; പ്രതിഷേധിച്ച് എസ്എഫ്ഐ
മൂന്ന് മാസത്തിന് ശേഷം പിടിയിലായ പ്രതി ഡോ എം കെ റാമിനെ അറസ്റ്റ് ചെയ്ത നടപടി ക്രമങ്ങളിലാണ് ക്രൈംബ്രാഞ്ചിന് വീഴ്ച പറ്റിയത്. അറസ്റ്റിൻ്റെ കാരണം പ്രതിയെ ബോധ്യപ്പെടുത്തണമെന്ന സുപ്രീംകോടതി വിധി പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് അസാധുവാക്കിയ കോടതി പ്രതിയെ വിട്ടയച്ചു. തൊട്ടുപിന്നാലെ കോടതി വളപ്പിൽ വച്ച് വീണ്ടും ഡോ റാമിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കുടുംബത്തിനൊപ്പം കോടതി വളപ്പിലൂടെ നടന്നു നീങ്ങിയ റാമിനെ അന്വേഷണ ഉദ്യോഗസ്ഥർ ബലമായി കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു.
കോടതിവിധിയുടെ നഗ്നമായ ലംഘനമാണ് അരങ്ങേറിയതെന്നും, ഉദ്യോഗസ്ഥർ ഗുണ്ടകളെപ്പോലെ പെരുമാറിയെന്നും റാമിന്റെ അഭിഭാഷകൻ ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

