രോ​ഗികളുടെ ഐസിയു ബെഡിൽ ഡ്യൂട്ടി ഡോക്ടർമാരുടെ ഉറക്കം; അന്വേഷണം പ്രഖ്യാപിച്ച് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ

lg hodpital + ahmedabad

ഗുജറാത്തിലെ അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ നടത്തുന്ന എൽ ജി ഹോസ്പിറ്റലിലെ ഐ സി യൂ ബെഡുകളിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടർമാർ ഉറങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദൃശ്യങ്ങളിൽ ഒരാൾ ഉറങ്ങുന്നതും, അടുത്ത ബെഡിലെ രോഗിയെ പരിശോധിക്കാൻ മറ്റൊരു ഡോക്ടർ എത്തുന്നതും വ്യക്തമായി കാണാം.

സംഭവത്തെത്തുടർന്ന് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തിങ്കളാഴ്ച്ച അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടു. നഗരത്തിലെ വിഎസ് ആശുപത്രിയിൽ ബെഡുകളുടെ കുറവ് മൂലം പല രോഗികളും എൽ ജി ഹോസ്പിറ്റലിലേക്ക് എത്തിച്ചേരാറുണ്ട്. എന്നാൽ പലപ്പോഴും രോഗികൾക്ക് ബെഡ് ലഭിക്കാറില്ലെന്നും, മറ്റെതെങ്കിലും ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിക്കാറുണ്ടെന്നും പരാതികളും ഉയരുന്നുണ്ട്. ഡ്യൂട്ടിയിലായിരുന്ന റെസിഡന്റ് ഡോക്ടർമാരാണെന്ന് ഉറങ്ങിയതെന്ന് ആശുപത്രി അധികൃതർ പറയുന്നു. എന്തായാലും ഡോക്ടർമാരുടെ ഉറക്കം വൈറലായതോടെ വിശദീകരണം തേടി വകുപ്പ് മേധാവിക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

Also read : യുവതിക്ക് മറ്റൊരാളുമായി പ്രണയം, ലിവിംഗ് പങ്കാളി ബന്ധത്തെ എതിർത്തതോടെ കൊലപ്പെടുത്തി; ബെംഗളൂരുവിൽ നടി ഉള്‍പ്പെടെ മൂന്നു പേർ അറസ്റ്റിൽ

ഡ്യൂട്ടിയിലുണ്ടായിരുന്ന റെസിഡന്റ് ഡോക്ടർമാരാണ് ഉറങ്ങിയതെന്നും എത്ര പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷിക്കാൻ ഉത്തരവായിട്ടുണ്ട്. ഡോക്ടർമാരുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടികളിലേക്ക് പോകുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist