
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനായ ഒമ്പതുകാരനു നേരെ 15കാരന്റെ ആക്രമണം. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 9കാരന്റെ തലയില്‍ 15കാരന്‍ അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ 9കാരന്റെ തലക്ക് ആഴത്തില്‍ പരുക്കേറ്റു. കോര്‍ക്ക് കൗണ്ടിയിലാണ് സംഭവം. വംശീയപരമായ ആക്രമണമാണ് കുട്ടിക്കു നേരെയുണ്ടായതെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു.
ആക്രമണം നടത്തിയ കൗമാരക്കാരനെ അയര്‍ലന്‍ഡ് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമം നടത്തിയ കുട്ടി പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവം അതീവ ഗൗരവതരമാണെന്നും ഞെട്ടലുളവാക്കുന്നതാണെന്നും അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ മേധാവി പ്രതികരിച്ചു. ആക്രമണത്തിന്റെ ആഘാദം കുട്ടിയില്‍ വലുതായിരിക്കുമെന്നും കൗണ്‍സില്‍ മേധാവി പ്രതികരിച്ചു.
Also read – ‘ലോകത്തിലെ ഏറ്റവും ദയവുള്ള ന്യായാധിപൻ’ എന്നറിയപ്പെട്ട ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു
അയര്‍ലന്‍ണ്ടില്‍ മലയാളി പെണ്‍കുട്ടി വംശീയാതിക്രമത്തിനിരയായത് ഈ അടുത്താണ്. 14കാരന്‍ ആറു വയസുകാരിയായ പെണ്‍കുട്ടിയുടെ മുഖത്തടിച്ച് പരുക്കേല്‍പ്പിക്കുകയും സൈക്കില്‍ കൊണ്ടു ഇടിച്ചു, കഴുത്തിന് പിടിച്ചു തള്ളുകയും ആയിരുന്നു. അയര്‍ലന്‍ണ്ടിലെ വാട്ടര്‍ഫോര്‍ഡില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടു നിന്ന പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്നും തിരികെ രാജ്യത്തേയ്ക്ക് മടങ്ങിപ്പോകൂ എന്ന് പറഞ്ഞുമാണ് പെണ്‍കുട്ടിയെ അക്രമിച്ചത്. എട്ട് വര്‍ഷമായി അയര്‍ലന്‍ഡില്‍ താമസിക്കുന്ന നവീന്റെ മകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

