ഓപ്പറേഷൻ തൂഫാൻ തൃശൂർ ഉദ്​ഘാടനം: രമേശ് ചെന്നിത്തലയുടെ പരിപാടിയിൽ ലഹരിക്കേസിൽ ഉൾപ്പെടെ പ്രതിയായ ​ഗുണ്ടാ നേതാവും

jeethu mon

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ഓപ്പറേഷൻ തൂഫാന്റെ തൃശൂർ ജില്ലാ ഉ​ദ്ഘാടന പരിപാടിയിൽ ഗുണ്ടാ നേതാവ്. തൃശ്ശൂർ ഒല്ലൂർ സ്വദേശി ജിത്തു മോനാണ് കഴിഞ്ഞദിവസം തൃശ്ശൂരിലെ രമേശ് ചെന്നിത്തലയുടെ പരിപാടിയിൽ പങ്കെടുത്തതും റീൽസ് ഉൾപ്പെടെ ചിത്രീകരിച്ച് പ്രചരിപ്പിച്ചതും.

സി എം എസ് കോളേജിൽ നടന്ന ഓപ്പറേഷൻ തൂഫാന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിലാണ് ഗുണ്ടാ നേതാവും പങ്കെടുത്തത്. ജിത്തുമോൻ നിരവധി ക്രിമിനൽ കേസുകൾ, കൊലപാതക കേസുകളിലും പ്രതിയായ ആളാണ്.

Also read: യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം; കെപിസിസി അംഗം എ അരവിന്ദനെതിരെ പൊലീസ് കേസെടുത്തു

പൊലീസുകാർക്കൊപ്പവും നേതാക്കൾക്കൊപ്പം ഉള്ള ജിത്തുമോന്റെ റീൽസ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ഓപ്പറേഷൻ തുഫാൻ്റ പരിപാടി നടന്നത്. റീൽസ് പുറത്തായതോടെ ഇൻ്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. ശേഷം ജിത്തു മോനെ ഒല്ലൂർ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. വലിയ പ്രതിഷേധമാണ് ഇതിനെതിരെ അരങ്ങേറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News