മെസ്സിയുമായി മത്സരിക്കാൻ റൊണാൾഡോ ? ആ കൂടുമാറ്റം നടന്നാൽ കാണാൻ സാധിക്കുക ഉ​ഗ്രൻ കളി

RONALDO MESSI

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകമെമ്പാടും നിരവധി ആരാധകരാണ് താരത്തിനുള്ളത്. രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന പ്രൊഫഷണൽ ഫുട്ബോളിലെ കരിയറിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ച എല്ലാ ലീഗുകളിലും, വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ, പൊരുത്തപ്പെടാനും തിളങ്ങാനുമുള്ള അസാധാരണമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ മേജർ ലീഗ് സോക്കർ ക്ലബായ എൽഎ ഗാലക്‌സി ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.

നിലവിൽ കളിച്ചുകൊണ്ടിരുന്ന സഊദി ക്ലബ് അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ കരാർ അവസാനിച്ചതിന് ശേഷമാണ് അമേരിക്കൻ ക്ലബ് താരത്തെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ വർഷം റൊണാൾഡോ സൗദി ലീഗിൽ നിന്ന് പോകും എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അതിനെയൊക്കെ കാറ്റിൽ പരത്തി താരം ഒരു കൊല്ലം കൂടെ കരാർ നീട്ടി.

അടുത്തിടെയാണ് റൊണാൾഡോ അൽ നസറിനൊപ്പം പുതിയ കരാറിൽ ഒപ്പുവെച്ചത്. എന്നാൽ ഇതിന് ശേഷം റൊണാൾഡോ വീണ്ടും സഊദി ക്ലബ്ബിനൊപ്പമുള്ള കരാർ പുതുക്കുമോയെന്നും പറയാൻ സാധിക്കില്ല.

ALSO READ: ചാമ്പ്യൻസ് ട്രോഫി ഫൈനലിലേക്ക് ഇന്ത്യക്ക് 265 റൺസ് ദൂരം

ഇനി എൽഎ ഗാലക്‌സിയിലേക്ക് റൊണാൾഡോ എത്തിയാൽ അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ എതിരാളിയായി വീണ്ടും റൊണാൾഡോ എത്തുന്നത് ഫുട്ബോൾ ആരാധകർക്ക് കാണാൻ സാധിക്കും. മെസി എംഎൽഎസ് ക്ലബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ റൊണാൾഡോ എംഎൽഎസിലേക്ക് വന്നാൽ വീണ്ടും ഈ ഇതിഹാസ താരങ്ങൾ കളിക്കളത്തിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത് കാണാൻ സാധിക്കും.

2023ൽ മാഞ്ചസ്റ്റർ യുണൈറ്ററിൽ നിന്നുമായിരുന്നു റൊണാൾഡോ സഊദിയിലേക്ക് എത്തിയത്. റൊണാൾഡോയുടെ വരവിന് പിന്നാലെ ലോക ഫുട്ബോളിൽ സഊദി പ്രൊ ലീഗിന് കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ പല സൂപ്പർതാരങ്ങളും സഊദി ലീഗിലേക്ക് കൂടുമാറിയിരുന്നു. കരിം ബെൻസിമ, സാദിയോ മാനെ, റിയാദ് മെഹറസ്, നെയ്മർ തുടങ്ങിയ മികച്ച താരങ്ങളായിരുന്നു സഊദിയിലേക്ക് കൂടുമാറിയത്. അൽ നസറിന് വേണ്ടി ഇക്കാലയളവിലെല്ലാം തകർപ്പൻ ഫോമിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. 100 മത്സരങ്ങളിൽ നിന്നും 89 ഗോളുകളും 19 അസിസ്റ്റുകളുമാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.

നിലവിൽ സഊദി പ്രൊ ലീഗിൽ മൂന്നാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും സംഘവും. 24 മത്സരങ്ങളിൽ നിന്നും 14 ജയവും അഞ്ചു സമനിലയും നാല് തോൽവിയും അടക്കം 47 പോയിന്റാണ് അൽ നസറിന്റെ കൈവശമുള്ളത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ മാർച്ച് മൂന്നിന് എസ്റ്റെഗ്ലാൽ എഫ്‌സിക്കെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News