‘ഒരാളുടെ മനസിൽ തോന്നിയത് എടുത്ത് പോസ്റ്റ് ഇടാനുള്ളതല്ല ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ്’; വിമർശനം ഉയർന്നതോടെ പോസ്റ്റ് മുക്കി കേരള പൊലീസ്

police

കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു. കഴിഞ്ഞ ദിവസം ഫുഡ്ബോൾ മൈതാനത്തിന്റെയും ഒരു പൊലീസ് ഉദ്യോ​ഗസ്ഥന്റെയും കേരളത്തിന്റെ ഭൂപടവും ചേർന്നുള്ള ഒരു ചിത്രം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. നിങ്ങക്ക് ഞങ്ങളുണ്ട്, അടിന്തിര സഹായത്തിനായി വിളിക്കാമെന്ന തരത്തിലുള്ള ക്യാപ്ഷനോടെയാണ് പൊലീസ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാൽ എന്താണ് പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പിന്നാലെ തന്നെ ഈ ചിത്രം പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.

also read:കരുത്തുറ്റ ബാറ്റിങ് നിരയും ഓൾറൗണ്ട് മികവും; കെസിഎൽ ലേലത്തിൽ തിളങ്ങി ട്രിവാൻഡ്രം റോയൽസ്

ഇതോടെയാണ് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നത്. എന്താണ് കേരള പൊലീസ് ഉദ്ദേശിച്ചത്, ഏതെങ്കിലും ഒരാളിന്റെ മനസിൽ തോന്നിയത് എടുത്ത് പോസ്റ്റ്‌ ഇടാൻ ഉള്ളതല്ല ഔദ്യോഗിക ഫേസ്ബുക്ക് പേജ്. കേരളത്തെ വെച്ചുള്ള ഈ പോസ്റ്റ് എന്തിന്റെ സന്ദേശം നൽകുന്നുവെന്നായിരുന്നു ഉയർന്ന വിമർശനം. സമകാലിക പ്രസക്തിയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും പോസ്റ്റ് പങ്കുവയ്ക്കുന്ന കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് ഇത്തരത്തിലുള്ള നീക്കമുണ്ടായത് പലരിലും സംശയം സൃഷ്ടിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News