പാതിവില തട്ടിപ്പ് കേസ്; മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് ഏഴര ലക്ഷം രൂപ നൽകി; പേരുകൾ വെളിപ്പെടുത്തി അനന്തു കൃഷ്ണൻ

പാതിവില തട്ടിപ്പ് കേസിൽ കൂടുതൽ കോൺഗ്രസ് നേതാക്കളുടെ പേര് വെളിപ്പെടുത്തി പ്രതി അനന്തുകൃഷ്ണൻ. കോൺഗ്രസ് നേതാക്കൾ വാങ്ങിയത് ലക്ഷങ്ങളെന്ന് മൊഴി. മാത്യുകുഴൽനാടൻ എം എൽ എ ഏഴരലക്ഷവും .ഡീൻകുര്യാക്കോസ് എം.പി 45 ലക്ഷവും, ഫ്രാൻസിസ് ജോർജ് 10 ലക്ഷം രൂപയും വാങ്ങിയെന്ന് പ്രതിയുടെ ഗുരുതര വെളിപ്പെടുത്തൽ .


മൂവാറ്റുപുഴ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.മാത്യു കുഴൽ നാടൻ എംഎൽഎ ഏഴരലക്ഷം രൂപ പണമായി വാങ്ങി. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് 45 ലക്ഷം രൂപയും കോട്ടയം എംപി ഫ്രാൻസിസ് ജോർജ് 10 ലക്ഷം രൂപയും വാങ്ങിയെന്നും മൊഴി.മാത്യു കുടനാടൻ്റ അക്കൗണ്ടിലേക്ക് പണം അയച്ചു നൽകാമെന്ന് പറഞ്ഞെങ്കിലും നേരിട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് അനന്തു കൃഷ്ണൻ.എന്നാൽ ബാങ്കിൻറെ രേഖകൾ ഹാജരാക്കാൻ മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
also read: വൈദ്യുതി കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മീഷൻ, ഈ തീരുമാനത്തിന് എതിരെ ചെയ്യാനാകുന്നതൊക്കെ സർക്കാർ ചെയ്യും: മുഖ്യമന്ത്രി

ഡീൻ കുര്യാക്കോസിന് നൽകിയ 45 ലക്ഷം രൂപയിൽ 15 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കും ,30 ലക്ഷം രൂപ നേരിട്ടും കൈമാറി. അതേസമയം അനന്തു കൃഷ്ണൻ്റെ പല പരിപാടികളി മാത്യു കുഴൽനാടൻ പങ്കെടുത്തതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതിന്റെ കോള്‍ റെക്കോര്‍ഡിങ്ങുകളും വാട്‌സ്ആപ്പ് ചാറ്റുകളും തെളിവായി ഉണ്ടെന്നും അനന്തു കൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News