വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം; മോഹൻലാലിന്റെ ഹർജിയിൽ ദില്ലി ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ

mohanlal hits in 2025

വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ നടപടിയുമായി ദില്ലി ഹൈക്കോടതി. മോഹൻലാലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേര്, ശബ്ദം, ചിത്രം എന്നിവ ഉപയോഗിക്കുന്ന ലിങ്കുകൾ ഉടനടി നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു.

തന്റെ അനുമതിയില്ലാതെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്ന ഓൺലൈൻ പേജുകളും അവയിലെ ഉള്ളടക്കങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹൻലാൽ കോടതിയെ സമീപിച്ചത്. തന്റെ ശബ്ദം ക്ലോൺ ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അതീവ ഗുരുതരമായ പ്രശ്നമാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തിൽ അവകാശലംഘനം നടത്തുന്ന ലിങ്കുകളുടെ പട്ടികയും അദ്ദേഹം കോടതിയിൽ സമർപ്പിച്ചു.

ALSO READ: നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണയ്ക്കും; പരസ്യപ്രഖ്യാപനം നടത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി

ഹർജി പരിഗണിച്ച കോടതി, മോഹൻലാൽ സമർപ്പിച്ച ലിങ്കുകൾ ഉടനടി നീക്കം ചെയ്യാൻ നിർദ്ദേശം നൽകി. ഇത് താരത്തിന് വലിയ ആശ്വാസകരമായ ഉത്തരവായാണ് കണക്കാക്കപ്പെടുന്നത്. മോഹൻലാലിന് പുറമെ മുൻപ് പല പ്രമുഖ താരങ്ങളും സമാനമായ രീതിയിൽ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനിൽ കപൂർ, സൊണാക്ഷി സിൻഹ തുടങ്ങിയവർ ഇത്തരത്തിലുള്ള ഹർജികളുമായി കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News