സിഎംആർഎൽ കേസിൽ എസ്എഫ്ഐഒക്കെതിരെ രൂക്ഷ വിമർശനവുമായി ദില്ലി ഹൈക്കോടതി

delhi high court CMRL

സിഎംആർഎൽ കേസിൽ എസ്എഫ്ഐഒക്കെതിരെ ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി. കേസിൽ കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എസ്എഫ്ഐഒ എന്തുകൊണ്ട് പാലിച്ചില്ലെന്ന് ദില്ലി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കമ്പനി ഉൾപ്പെട്ട കേസിൽ കോടതി നിർദ്ദേശം ലംഘിച്ച് കുറ്റപത്രം സമർപ്പിച്ച്‌ പ്രോസിക്യൂഷൻ നടപടിയിലേക്ക് കടന്നത് കോടതിയെ പരിഹസിക്കുന്ന നടപടിയാണെന്ന് സിഎംആർഎൽ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

സിഎംആർഎൽ കേസിൽ കോടതി നിർദേശം ലംഘിച്ച് കുറ്റപത്രം സമർപ്പിച്ച എസ്എഫ്ഐഒ നടപടിക്കെതിരെ സിഎംആർഎൽ നൽകിയ ഹർജിയിലാണ് ദില്ലി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കുറ്റപത്രം സമർപ്പിക്കല്ലെന്ന വാക്ക് എന്തുകൊണ്ട് എസ്എഫ്ഐഒ പാലിച്ചില്ലെന്ന് ദില്ലി ഹൈക്കോടതി ചോദിച്ചു.

ALSO READ; ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി പരാതി; തട്ടിക്കൊണ്ട് പോയതെന്ന് കുടുംബം

ഹർജി തീർപ്പാക്കുന്നത് വരെ പരാതി ഫയൽ ചെയ്യരുതെന്ന് വാക്കാൽ നൽകിയ ധാരണ ലംഘിച്ചത് കോടതി നൽകിയ ഉറപ്പിന് എതിരാണെന്ന് സിഎംആർഎല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാണിച്ചു. സിഎംആർഎൽ വാദം ശരിവച്ച ദില്ലി ഹൈക്കോടതി കേസിൽ വാദം കേൾക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിനു വിട്ടു. കമ്പനി നിയമപ്രകാരം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് എവിടെയും സമർപ്പിക്കരുതെന്ന കോടതി നിർദ്ദേശം നിലനിൽക്കെ ലംഘിച്ച്‌ എസ് എഫ് ഐ ഒ മാർച്ച് 29നാണ് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം സി എം ആർ എൽ വിഷയത്തിൽ എസ്എഫ്ഐഒ റിപ്പോർട്ടിലെ തുടർനടപടികൾ നാലുമാസത്തേക്ക് കൂടി കേരള ഹൈക്കോടതി തടഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News