ക്യാബ് ആണോ കടയാണോ? അത്ഭുതപ്പടുത്തുന്ന ഒരു ടാക്സി യാത്ര

Super market Car

കാബുകളിലും ഓട്ടോകളിലും യാത്ര ചെയ്തപ്പോൾ ഉണ്ടായിട്ടുള്ള രസകരമായ അനഭുവങ്ങൾ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ആളുകൾ പങ്ക് വെയ്ക്കാറുണ്ട്. ഇത്തരത്തിൽ ഊബറിൽ ബുക്ക് ചെയ്തപ്പോൾ ലഭിച്ച രസകരമായ ക്യാബ് യാത്രയുടെ ചിത്രമാണ് ഇപ്പോൾ വൈറൽ. ദില്ലിയിലെ ഒരു കാബിൽ യാത്ര ചെയ്തപ്പോൾ പകർത്തിയ ചിത്രമാണ് ഇത്. റെഡ്ഡിറ്റിൽ പങ്ക് വെച്ചിരിക്കുന്ന ചിത്രം കൗതുകമുണർത്തുന്ന ഒന്നാണ്.

ഈ ക്യാബിനുള്ളിൽ കയറിയാൽ യാത്രക്കാരന്റെ വായ അക്ഷരാർഥത്തിൽ തുറക്കപ്പെടും. കാരണം കാറിനകത്താണോ അതോ സൂപ്പർ മാർക്കറ്റിനകത്താണോ കയറിയതെന്ന് അത്ഭുതപ്പെടും. കാരണം അത്തരത്തിലാണ് കാറിന്റെ ഉൾവശം ഒരുക്കപ്പെടുന്നത്.

Also Read: ‘വാരി വാരി എടുത്തോളൂ’; ബോണസിനായി കോടികളുടെ കറൻസി ജീവനക്കാരുടെ മുന്നിലിട്ട് ചൈനീസ് കമ്പനി

സൗജന്യമായി ലഘുഭക്ഷണങ്ങൾ, വെള്ളം, വൈ-ഫൈ, പെർഫ്യൂം, മരുന്നുകൾ മുതൽ കൈയിൽ പിടിക്കാവുന്ന തരത്തിലുള്ള ഫാനുകൾ, ടിഷ്യൂകൾ, സാനിറ്റൈസറുകൾ തുടങ്ങി ആഷ് ട്രേ വരെ കാറിനുള്ളിൽ കാണാൻ സാധിക്കും.

ഒരു യാത്ര ഏതൊരാളും കൊതിക്കുന്ന തരത്തിലുള്ള കാർ ഒരുക്കിയിരിക്കുന്നത് അബ്ദുൾ ഖദീർ എന്നയാളാണ്. റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന ചിത്രത്തിൽ കാബിൽ ഒരുക്കിയിരിക്കുന്ന വെള്ളവും ലഘുഭക്ഷണങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും ഒക്കെ കാണാൻ സാധിക്കും.

Also Read: ഡ്യൂട്ടിക്കിടെ ആണോ മോനൂസെ നിന്റെ ഉറക്കം; ചൈനയിലെ ആദ്യത്തെ കോർഗി പൊലീസ് നായയ്ക്ക് പിഴ, കാരണം അശ്രദ്ധ!

നെറ്റിസൺസിന്റെ ഇടയിൽ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് നിരവധി കമന്റുകളാണ് എത്തുന്നത്. കാബിൽ യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നതും.
അബ്ദുൾ ഖദീറിന്റെ കാറിൽ യാത്ര ചെയ്ത അനുഭവങ്ങളും നിരവധി പേർ കമന്റിൽ പങ്കുവെച്ചിട്ടുണ്ട്.

Found cab facilities better than flights…
byu/Fancy-Past-6831 indelhi
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News