‘മണ്ഡല പുനർനിർണയം നടപ്പിലാക്കിയാൽ തമിഴ്നാട്ടിലും കേരളത്തിലുമെല്ലാം സീറ്റുകൾ കൂടും’; പ്രതിരോധ മന്ത്രിയുടെ വാദം ഇങ്ങനെ

rajnath singh

രാജ്യത്ത് മണ്ഡല പുനർനിർണയം നടപ്പിലാക്കിയാൽ കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭ, ലോക്സഭ സീറ്റുകൾ വർധിക്കുമെന്ന വാദവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സീറ്റുകളുടെ എണ്ണം കുറയുമെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കം പറഞ്ഞതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. വടക്കേ ഇന്ത്യക്ക് മാത്രമേ പ്രയോജനമുള്ളൂ എന്ന വാദം ന്യായീകരിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര നടപടി ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റാലിൻ മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. മണ്ഡല പുനർനിർണയം ആസൂത്രണം ചെയ്തത് പോലെ നടപ്പിലാക്കുമെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.

ALSO READ: പരുന്തുംപാറയിൽ വ്യാപകമായ കയ്യേറ്റം എന്ന് പ്രചരിപ്പിക്കുന്നത് ടൂറിസം മേഖലയെ തകർക്കും; ആർ ദിനേശൻ

കേന്ദ്ര നടപടി രാജ്യത്തിന്റെ ഫെഡറലിസത്തിനു നേർക്ക് നടക്കുന്ന ആക്രമണമാണെന്നു തുറന്നടിച്ചാണ് സ്റ്റാലിൻ 7 മുഖ്യമന്ത്രിമാർക്ക് കത്തയച്ചത്. മാർച്ച് 22ന് ചെന്നൈയിൽ വച്ച് നടക്കുന്ന ചർച്ചയിലേക്കാണ് മുഖ്യമന്ത്രിമാരെ ക്ഷണിച്ച് സ്റ്റാലിൻ കത്തയച്ചിരിക്കുന്നത്. 7 മുഖ്യമന്ത്രിമാർക്കു പുറമെ ഈ സംസ്ഥാനങ്ങളിലെ വിവിധ പാർട്ടി ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർക്കാണ് കത്ത് അയച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News