‘വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം മനഃപൂര്‍വമായ നരഹത്യ’; ആശാ കമ്മിറ്റിയുമായി മുന്നോട്ടുപോകുന്നുവെന്നും മന്ത്രി വീണാ ജോർജ്

veena-george

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. മനഃപൂര്‍വമായ നരഹത്യയാണ് നടക്കുന്നതെന്നും ഗൗരവമുള്ള വിഷയമാണിതെന്നും അവർ പറഞ്ഞു. ചില കാര്യങ്ങള്‍ ബോധപൂര്‍വം മറച്ചുവെക്കുകയാണ്. ആശാ വര്‍ക്കര്‍മാരുടെ മുന്നില്‍ വരാതെ മറഞ്ഞിരിക്കുന്നത് അവബോധമില്ലാത്തതല്ല. ഇക്കാര്യത്തിൽ സര്‍ക്കാര്‍ തലത്തില്‍ ബോധവത്കരണം തുടരുമെന്നും മന്ത്രി പറഞ്ഞു.

മാതൃ ശിശു മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. തെറ്റായ ചില പ്രവണതകള്‍ ഉണ്ടാകുന്നുണ്ട്. അങ്ങനെ ഉണ്ടാകാന്‍ പാടില്ല. ഈ മരണത്തിന്റെ റിപ്പോര്‍ട്ടില്‍ പ്രസവം കഴിഞ്ഞ് 3 മണിക്കൂര്‍ നേരം ആ അമ്മ വീട്ടില്‍ ഉണ്ടായതായി അറിയാന്‍ കഴിഞ്ഞു. ഇത് മനഃപൂര്‍വം ആയ നരഹത്യ എന്നതില്‍ സംശയമില്ല. ഇതിനെതിരെ ഒറ്റക്കെട്ടായി പെരുതണം.

Read Also: വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ചത് അമിത രക്തസ്രാവം കാരണം; ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

എസ് യു സി ഐയുടെ നേതൃത്വത്തിൽ സമരം ചെയ്യുന്ന ആശമാരുടെ ചര്‍ച്ച സംബന്ധിച്ച വിശദാംശം അറിയില്ല. സമരം അവസാനിപ്പിക്കണമെന്നത് തന്നെയാണ് സര്‍ക്കാരിന്റെ ആവശ്യം. ആശമാരുടെ ആവശ്യങ്ങള്‍ പഠിക്കാനുള്ള കമ്മറ്റിയുമായി സർക്കാർ മുന്നോട്ട് പോകുന്നുണ്ട്.

അന്ന് ചര്‍ച്ചയില്‍ എടുത്ത തീരുമാനപ്രകാരം കമ്മിറ്റിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഒരു ഐഎഎസ് ഓഫീസര്‍ ആയിരിക്കും കമ്മറ്റിയുടെ മേധാവി. ചര്‍ച്ചയിലെ ആവശ്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News