
ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ട്രെൻഡുകൾ. എന്നാൽ അന്നും ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്ന ഒരു ഫാഷൻ ട്രെൻഡാണ് ജീൻസ്. അതുകൊണ്ടുതന്നെ ജീൻസിന് ആരാധകർ ഏറെയാണ്. പ്രായത്തിന് അനുസരിച്ച് പലതരത്തിലുള്ള ജീൻസുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് ജീൻസ് പെട്ടെന്ന് നിറം മങ്ങുന്നത്. കൂടാതെ മറ്റൊരു സംശയവും ഉണ്ട്, ജീൻസ് എത്ര തവണ കഴുകാതെ ഉപയോഗിക്കാം? ജീൻസ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ജീൻസ് എന്തുകൊണ്ട് ഇങ്ങനെ നിറം മങ്ങുന്നു എന്ന് ഒരിക്കൽ എങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന്റെ കാരണം നോക്കിയാലോ…
ജീൻസ് ഉണ്ടാക്കുന്നതിന് സാധാരണയായി ഡൈയിംഗ് ടെക്‌നിക്കുകളാണ് ഉപയോഗിക്കുന്നത്. പ്രകൃതിദത്ത ത്രെഡുകളും ഒന്നിലധികം ഇൻഡിഗോ ബാത്തുകളും ഉൾപ്പെടുന്ന പുരാതന ഡൈയിംഗ് രീതിയാണ് ഇവിടെ ഉപയോഗിക്കുക. നിറം കൊടുക്കുന്ന പ്രക്രിയയിൽ നീല നിറം പുറം പാളിയെ മൂടുമെങ്കിലും കോർ ഭാഗം വെളുത്തതായിരിക്കും. കാലക്രമേണ നീല നാരുകളിലെ നിറം മങ്ങുന്നതുകൊണ്ടാണ് ജീൻസ് നരച്ചതായി തോന്നുന്നത്. ജീൻസ് സാധാരണയായി 4 മുതൽ 6 തവണ വരെ ഉപയോഗിച്ചതിന് ശേഷം കഴുകുന്നത് നല്ലതാണ്. എന്നാൽ ഇത് ഉപയോഗിക്കുന്ന സാഹചര്യത്തെ ആശ്രയിച്ചിരിക്കും.
ALSO READ :വേദനയില്ലാതെ ഇനി മൂക്കുത്തി ധരിക്കാം ; വൈറലായി നോസ് കഫുകൾ
ജീൻസ് വാഷിംഗ് ടിപ്സ്
1. എല്ലായ്പ്പോഴും തണുത്ത വെള്ളം ഉപയോഗിക്കുക
2. കഴുകുമ്പോഴും ഉണക്കുമ്പോഴും പുറം തിരിച്ചിടുക
3. ഇളം വെയിലിലോ തണലിലോ ഉണക്കുക
4. അധിക വെയിൽ നേരിട്ട് ഏറ്റാൽ നിറം മങ്ങാൻ സാധ്യത കൂടുതലാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

