വേദനയില്ലാതെ ഇനി മൂക്കുത്തി ധരിക്കാം ; വൈറലായി നോസ് കഫുകൾ

nose cuff

നമ്മുടെ സംസ്കാരത്തി​ന്റെ ഒരു ഭാ​ഗമാണ് മൂക്കുത്തി എന്നത്. പ്രത്യേകിച്ച് പെൺകുട്ടികൾക്കാണ് മൂക്കുത്തിയോടെ കൂടുതൽ താത്പര്യം. മൂക്കുത്തിയുടെ ഇനത്തിൽ പെടുന്ന ഒന്നാണ് ഇപ്പോൾ ട്രെന്‍ഡായി മാറുന്ന നോസ് കഫുകള്‍. ഇതിനെ കൂടുതലായി ഉപയോ​ഗിക്കുന്നത് ജെന്‍-സികളും ഫാഷന്‍  ഇൻഫ്ലുവൻസർമാരുമാണ്. നമ്മുടെ മൂക്കുത്തിയുടെ പഴയ സ്റ്റൈലിനേയും മോഡേണ്‍ ഫാഷനേയും ഒരുമിപ്പിക്കുന്ന പുതിയ ആഭരണമാണ് നോസ് കഫ്. ഇതി​ന്റെ പ്രത്യേകത എന്തെന്നാൽ മൂക്ക് കുത്താതെ തന്നെ നോസ് കഫുകള്‍ ഉപയോ​ഗിക്കാൻ കഴിയും എന്നതാണ്. ക്ലാസിക് മൂക്കുത്തികളില്‍ നിന്ന് വ്യത്യസ്തമായി ഈ നോസ് കഫുകള്‍ തികച്ചും മോഡേണായ ഒരു ഫാഷന്‍ ആക്സസറിയാണ്. ഫാഷൻ ലോകം ഇതിനെ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ALSO READ:വജ്രം വെൽവെറ്റിൽ വെക്കുന്നത് പൊങ്ങച്ചത്തിനല്ല! ഇതാണ് കാരണം

മെറ്റാലിക് ഡിസൈനുകള്‍ മുതല്‍ സങ്കീര്‍ണമായ വയര്‍ പാറ്റേണുകള്‍ വരെയുള്ള വൈവിധ്യമാ‍‍ർന്ന ഡിസൈനുകളിൽ നോസ് കഫുകൾ വാങ്ങാൻ ലഭിക്കും. ഇടുന്ന വസ്ത്രവുമായി മാച്ചാകുന്ന ആക്സസറിയാണെങ്കില്‍ ലുക്ക് മാറ്റാന്‍ ഈ ആഭരണത്തിന് കഴിയും. കൂടാതെ, പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ ഫോളോ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ നോസ് കഫുകള്‍ മികച്ച ഒരു ഓപ്ഷനാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ മൂക്കുത്തി ട്രെന്‍ഡിനോട് പലർക്കും താത്പര്യമില്ല. കാരണം മൂക്കിന്റെ വലിയൊരു ഭാഗം മറയ്ക്കുന്ന ഈ ആഭരണങ്ങള്‍ അത്ര ഭംഗിയില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News