തൃശൂർ മെഡിക്കല്‍ കോളേജില്‍ 9 വർഷം തുടർച്ചയായി പൊതിച്ചോറ് വിതരണം; മാതൃകയായി ഡിവൈഎഫ്ഐ

dyfi-

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പൊതിച്ചോറ് വിതരണം ഒൻപത് വര്‍ഷത്തിലേക്ക്. ഒന്‍താം വാര്‍ഷികാഘോഷവും പൊതിച്ചോറ് വിതരണവും സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി അബദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.

മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരുപ്പുക്കാര്‍ക്കും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഭക്ഷണപൊതികള്‍ എത്തിക്കാന്‍ തുടങ്ങിയിട്ട് 9 വര്‍ഷത്തോളമായി. 2017 ലാണ് പൊതിച്ചോറ് വിതരണം അരംഭിക്കുന്നത്.അന്നു മുതല്‍ ഇന്നുവരെ ഒരു പ്രതിസന്ധിഘട്ടത്തില്‍ പോലും ഭക്ഷണ വിതരണം മുടങ്ങിയിട്ടില്ല. ഈ കാലയളവില്‍ ഒരു കോടി 66 യിരത്തില്‍ അധികം പൊതിച്ചോറുകളാണ് പാവപ്പെട്ടവര്‍ക്കായി വിതരണം ചെയ്തത്.

ജില്ലയിലെ വിവിധ യുണിറ്റുകളുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് പൊതിച്ചോറുകള്‍ ഓരോ തവണയും എത്തിക്കുന്നത്. രക്തദാന രംഗത്ത് 237 ക്യാമ്പുകളാണ് ഡിവൈഎഫ്‌ഐ ജില്ലയില്‍ ഇതിനോടകം സംഘടിപ്പിച്ചത്. വാര്‍ഷികാഘോഷത്തില്‍ വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി സംസാരിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി രക്തദാന രംഗത്ത് സജീവമായി നില്‍ക്കുന്നവര്‍ക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു..  വാര്‍ഷികാഘോഷത്തിനും പൊതിച്ചോറ് വിതരണത്തിനും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എസ് റോസല്‍രാജ്  നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News