‘കേരളമറിയുന്നൊരു സ്ത്രീയാണ് പബ്ലിക് സ്‌പേസില്‍ വൃത്തികെട്ട രീതിയില്‍ ആക്രമിക്കപ്പെടുന്നത്’; നിറഞ്ഞ ചിരിയോടെ സധൈര്യം തുടരുക ദിവ്യ- കുറിപ്പുമായി പ്രേം കുമാർ

divya-s-iyer-prem-kumar-kk-ragesh-pinarayi-vijayan

സ്വന്തം കഴിവില്‍, സ്വന്തം പെര്‍ഫോമന്‍സില്‍ കേരളമറിയുന്നൊരു സ്ത്രീ സ്വന്തം നിലപാട് പറഞ്ഞതിനാണ് ഇപ്പോള്‍ ഏറ്റവും വൃത്തികെട്ട രീതിയില്‍ പബ്ലിക് സ്‌പേസില്‍ ആക്രമിക്കപ്പെടുന്നതെന്ന് പ്രേം കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഇങ്ങനെ സ്ത്രീകള്‍ സ്ലട് ഷെയിം ചെയ്യപ്പെടുമ്പോള്‍ പ്രസ്താവനകളും പ്രതിഷേധവുമായി ചാടി വീഴുന്ന കാക്കത്തൊള്ളായിരം ലിബറല്‍, സ്ത്രീ ശിങ്കങ്ങളുള്ളൊരു നാടാണ് കേരളം. അവരാരെങ്കിലും ഇതുവരെ മിണ്ടിയതായ് നിങ്ങള്‍ കണ്ടുവോ? മിണ്ടുമെന്ന് നിങ്ങളാരെങ്കിലും കരുതുന്നുവോ? ഞാന്‍ കണ്ടില്ല, കാണുമെന്ന് കരുതുന്നുമില്ല. അതിനൊരൊറ്റ കാരണമേയുള്ളൂ: ദിവ്യ എസ്.അയ്യര്‍ നല്ലത് പറഞ്ഞത് പിണറായി വിജയനൊപ്പം നില്‍ക്കുന്നൊരാളെപ്പറ്റിയാണ്.

നമ്മുടെ നാട്ടിലെ പതിവ് പൊളിറ്റിക്കല്‍/ സിവില്‍ സര്‍വീസ് പൊസിഷനിങ് സമവാക്യങ്ങള്‍ അനുസരിച്ചാണെങ്കില്‍, സെക്രട്ടറിയേറ്റിലെ ഏതെങ്കിലുമൊരു മൂലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാത്തൊരു കസേരയില്‍ കഴിഞ്ഞുപോവേണ്ടതാണ് ദിവ്യ. അവിടെയാണ് പിണറായി വിജയനും ദിവ്യയും വ്യത്യസ്തരാവുന്നത്. പ്രാപ്തിയുള്ളൊരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയെ പാര്‍ട്ണറുടെ പൊളിറ്റിക്കല്‍ അഫിലിയേഷന്‍ കാരണം ഒരു കാരണവശാലും മാറ്റി നിര്‍ത്തരുതെന്ന തീരുമാനം പിണറായി വിജയനെന്ന സ്റ്റേറ്റ്‌സ്മാന്റെതാണ്. തന്നെ വിശ്വസിച്ചേല്‍പ്പിച്ചൊരു ദൗത്യം പ്രൊഫഷണലായി ചെയ്തു തീര്‍ക്കുകയെന്നതിനെ ഏറ്റവും പ്രധാനമായി കാണുന്നു ദിവ്യ എസ് അയ്യര്‍. അഥവാ, ഫാമിലിയുടെയോ ഇന്‍ ലോ ഫാമിലിയുടെയോ നിലപാടുകള്‍ക്ക് മുകളില്‍ സ്വന്തം പ്രൊഫഷണല്‍ എത്തിക്‌സ് ഉയര്‍ത്തിപ്പിടിക്കുന്ന, വിജയിക്കുന്നൊരു സ്ത്രീയാണവര്‍.

Read Also: ‘നന്മകള്‍ പരത്തുക എന്നതിനും പ്രയാസമില്ല, അത് നാലാളോട് പറയുക എന്നതിനും വല്യ പ്രയാസമൊന്നുമില്ല’; വിമർശനങ്ങളിൽ മറുപടി നൽകി ദിവ്യ എസ് അയ്യർ

പ്രിയപ്പെട്ട ദിവ്യ, നാളെയും നല്ലതുകള്‍ കണ്ടാലിതുപോലെ പറയുക. നല്ലതല്ലാത്തത് കണ്ടാലുമിതുപോലെ പറയാന്‍ മനസ്സുണ്ടാവുക. നിറഞ്ഞ ചിരിയോടെ സധൈര്യം തുടരുക ദിവ്യ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ പൂർണമായി വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News