തെരുവിലുപേക്ഷിക്കപ്പെട്ടു ഉടമയുടെ വാഹനത്തിനു പിന്നാലെ രണ്ടു കിലോമീറ്ററോളം ഓടി നായ: വൈറൽ വീഡയോ

Dog Chasing Owner Car

ഇന്റർനെറ്റിൽ നിരവധി വ്യത്യസ്തമായ വീഡിയോകൾ വൈറവലാകാറുണ്ട്. രസകരമായതും, ചിന്തിപ്പിക്കുന്നതും അങ്ങനെ പലതരത്തിലുള്ളവ എന്നാൽ ചിലത് ഹൃദയഭേദകമായിരിക്കും. ഇന്ന് നെറ്റിസൺസിനെ സങ്കടത്തിലാഴ്ത്തിയ ഒരു വീഡിയോ ഉണ്ട്. യജമാനനാൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നായ, കാറിനു പിന്നാലെ ഓടുന്ന വീഡിയോ ആണ് വൈറൽ.

ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. തിരക്കേറിയ റോഡിൽ നായയെ ഉപേക്ഷിച്ചതിനു ശേഷം കാറിൽ കയറി പോകുന്ന ഉടമയുടെ കാറിന്റെ പിന്നാലെ ഓടുന്ന നായയുടെ വീഡിയോ പകർത്തിയത് ഒരു ദൃക്സാക്ഷിയാണ്.

Also Read: ‘പൂച്ചയെ നോക്കാമോ? സ്വത്ത് മുഴുവനും നൽകാം’: വൈറലായി 82 കാരന്റെ സോഷ്യൽ മീഡിയാ പോസ്റ്റ്

റോഡിൽ ഉപേക്ഷിച്ചതിനു ശേഷം പോകുന്ന ഉടമയെ പിന്തുടരുകയാണ് നായ എന്ന് പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. തിരക്കേറിയ റോഡിൽ കുരച്ചു കൊണ്ടു പിന്നാലെ വന്ന നായ വളരെ ദൂരം പിന്തുടർന്നിട്ടും ഉടമ ഒന്ന് തിരിഞ്ഞു പോലും നോക്കയില്ല എന്നും വീഡിയോയിൽ പറയുന്നുണ്ട്.

“@TheViditsharma” എന്ന എക്സ് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ മനസ്സുലയ്ക്കുന്നതാണ്. ഉടമക്കെതിരെ നടപടി എടുക്കണമെന്ന് ആളുകൾ ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News