അപ്പോൾ ഇതായിരുന്നല്ലേ കാരണം; വാഹനങ്ങൾക്കുപിന്നാലെ നായ്ക്കൾ ഓടുന്നത് ചുമ്മാതെയല്ല

DOGS

ഓടുന്ന വാഹനങ്ങൾക്കുപിന്നാലെ നായ്ക്കൾ കുരച്ചുകൊണ്ട് ഓടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അല്ലെങ്കിൽ അനുഭവിച്ചിട്ടുണ്ടോ? വാഹനങ്ങൾ ഓടിക്കുന്നവർ ഒരു തവണയെങ്കിലും ഇത് അനുഭവിച്ച് കാണുമായിരിക്കും. റോ‍ഡരികിൽ ശാന്തമായി നിൽക്കുന്ന നായ്ക്കൾ എന്തുകൊണ്ടായിരിക്കും വാഹനങ്ങൾക്ക് പിന്നാലെ ഓടുന്നത്. ഇതിനുപിന്നിലെ കാരണം പരിശോധിച്ചാലോ.

നായ്ക്കൾക്ക് മനുഷ്യരെക്കാൾ ഘ്രാണശക്തി കൂടുതലാണ്. അതിനാൽ തന്നെ അവരുടെ പ്രദേശത്തു കൂടെ കടന്നുപോകുമ്പോൾ നായ്ക്കൾക്ക് മണം പിടിച്ചെടുക്കാൻ സാധിക്കും. നിങ്ങളുടെ കാർ മറ്റൊരു സ്ഥലത്തു നിന്ന് വരികയാണെങ്കിൽ അവിടെയുള്ള നായ്ക്കളുടെ മണം അതിന്റെ ടയറുകളിൽ പറ്റിപ്പിടിച്ചിട്ടുണ്ടാവും. ആ കാർ ഒരു പുതിയ സ്ഥലത്തെത്തുമ്പോൾ അവിടുത്തെ നായ്ക്കൾ ടയറുകളിലുള്ള ഗന്ധം തിരിച്ചറിയുകയും ചെയ്യും. ആ സമയത്ത് അവർക്ക് തോന്നുക മറ്റ് ഏതെങ്കിലും സ്ഥലത്തുനിന്ന് ഒരു നായ അവരുടെ പ്രദേശത്ത് വന്നിട്ടുണ്ടെന്നാണ്.

also read:മഴക്കാലത്ത് ​കാറിൻ്റെ ​ഗ്ലാസിൽ ‘ഫോ​ഗ്’ പിടിക്കാറുണ്ടോ? പരിഹരിക്കാൻ ഈ വഴികൾ അറിഞ്ഞാൽ മതി

അതുകൊണ്ടാണ് അവർ ഉടനെ പിന്നാലെ ഓടുന്നതും വാഹനങ്ങളെ പിന്തുടരുന്നതും. നായ്ക്കൾ തങ്ങളുടെ അതിർത്തി സംരക്ഷിക്കുന്നതുപോലെയാണ് വാഹനങ്ങൾക്കുപിന്നാലെ ഓടുന്നതും കുരയ്ക്കുന്നതും. ഭയവും മുൻകാല അനുഭവങ്ങളും മറ്റൊരു കാരണമായിരിക്കും. അതായത് മുൻപ് വാഹനം തട്ടിയോ ശബ്ദം കേട്ടോ പേടിച്ച നായ്ക്കൾ, പിന്നീട് അത്തരം ശബ്ദം കേൾക്കുമ്പോൾ ഭയം കൊണ്ടോ പ്രതിരോധം എന്ന നിലയ്ക്കോ വാഹനത്തിന് പിന്നാലെ ഓടുന്നതാണ് മറ്റൊരു കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News