വാഹന നമ്പർ ഉപയോ​ഗിച്ചത് ബുദ്ധിമുട്ടുണ്ടാക്കി; മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം-3’യ്ക്കെതിരെ പരാതി

Drishyam 3 complaint

മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം–3’യ്ക്ക് എതിരെ പരാതി. വാഹന നമ്പര്‍ സിനിമയില്‍ വ്യാജമായി ഉപയോഗിച്ചുവെന്ന് കാട്ടിയാണ് പരാതി. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രാജീവാണ് ജിത്തു ജോസഫിനും ആന്റണി പെരുമ്പാവൂരിനും മോഹൻലാലിനും എതിരെ പരാതി നൽകിയത്.

തന്റെ വാഹന നമ്പർ ചിത്രത്തിൽ ഉപയോഗിച്ചത് ബുദ്ധിമുട്ടുണ്ടാക്കി എന്ന് മൂന്നാർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ രാജീവ് പറയുന്നു. ആ ഭാഗം സിനിമയില്‍ നിന്ന് നീക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ പരസ്യമായി മാപ്പ് പറയണമെന്നും പരാതിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ALSO READ: പാലാ യുഡിഎഫിൽ പൊട്ടിത്തെറി; ആത്മാഭിമാനം പണയപ്പെടുത്തി തുടരാൻ താത്പര്യമില്ലെന്ന് ബിനു പുളിക്കക്കണ്ടം

മോഹൻലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21 ന് ആണ് ‘ദൃശ്യം 3’ തിയേറ്റുകളിലെത്തിയത്. ആദ്യ ആഴ്ചയില്‍ തന്നെ ഈ സിനിമ 200 കോടി കടന്നിരുന്നു. എമ്പുരാന്‍ , തുടരും ചിത്രങ്ങള്‍ക്ക് പുറമെ 200 കോടി ക്ലബില്‍ ഇടം പിടിച്ച സിനിമ കൂടിയാണിത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ റെക്കോര്‍ഡുകളിലേക്ക് കുതിക്കുന്ന ദൃശ്യം 3 ഈ മാസം 18ന് ഒടിടിയിലുമെത്തുന്നും റിപ്പോർട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News