
സൂപ്പർസ്റ്റാർ മോഹൻലാൻ നായകനാകുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’യുടെ ടീസർ പുറത്ത്. ഒന്നും രണ്ടും ഭാഗത്തിൻ്റെ ക്ലൈമാക്സ് സീനുകള്‍ ഉള്‍പ്പെടുത്തിയാണ് മൂന്നിൻ്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ടീസറിൻ്റെ അവസാനത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്ജ്കുട്ടി എന്ന കഥാപാത്രം തൻ്റെ കുടുംബത്തെക്കുറിച്ച് പറയുന്നുണ്ട്.
‘ഞാൻ ജനിച്ച അന്നു മുതൽ എൻ്റെ പോരാട്ടം ആരംഭിച്ചു. സ്വന്തമെന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല. കഠിനാധ്വാനത്തിലൂടെയാണ് ഒരു കുടുംബത്തെ ഞാനുണ്ടാക്കിയെടുത്തത്. അത് തകർക്കുന്നതിനായി ഒരു സാഹചര്യമുണ്ടായപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ പ്രവർത്തിച്ചു. അതിനിടയിൽ ആരൊക്കെ വേദനിക്കുമെന്ന് ഞാൻ ചിന്തിച്ചില്ല. ഇപ്പോള്‍ എനിക്ക് പേടിയാണ്. ഇതുപോലെ ഇനി ആരൊക്കെയുണ്ടെന്ന് എനിക്കറിയില്ല’. ടീസറിൽ ജോർജ്ജ് കുട്ടി പറയുന്നു.
മോഹൻലാൽ പ്രാർഥിക്കുന്ന സീനാണ് ടീസറിൻ്റെ അവസാനമായി കാണുന്നത്. പിന്നീടുള്ള ഷോട്ടുകളിൽ ജോർജ്ജുകുട്ടിയുടെ ഭാര്യ മീന, മക്കളായ അൻസിബ ഹസ്സൻ, എസ്തർ അനിൽ, വരുണിൻ്റെ അച്ഛനും അമ്മയും സിദ്ദിഖ്, ആശാ ശരത്ത്, മുരളി ഗോപി എന്നിവർ പ്രത്യക്ഷപ്പെടുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

