താമസ സ്ഥലത്ത് ലഹരിമരുന്ന് കണ്ടെത്തി; തൊപ്പിയുടെ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോര്‍ട്ട് തേടി

Thoppi

താമസ സ്ഥലത്തുനിന്ന് ലഹരിമരുന്ന് കണ്ടെത്തിയ കേസില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്നപേരില്‍ അറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടി.

ഡിസംബര്‍ നാലിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലാരിവട്ടം പൊലീസിനാണ് നിര്‍ദേശം നല്‍കിയത്. നിഹാദിന്റെ സുഹൃത്തുക്കളായ 3 യുവതികള്‍ ഉള്‍പ്പടെ മറ്റ് 6 പേരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

തമ്മനത്തെ നിഹാദിന്റെ താമസസ്ഥലത്തുനിന്ന് എംഡിഎംഎ കണ്ടെത്തിയ കേസിലാണ് ഇയാള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസെടുത്തതോടെ ഇവര്‍ ഒളിവില്‍ പോയിരുന്നു.

Also Read : http://എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

‘തൊപ്പി’ എന്ന കഥാപാത്രത്തെ താന്‍ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ഥ വ്യക്തിത്വത്തിലേക്ക് മടങ്ങി ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമമമാണെന്നും അടുത്തിടെ ഇയാള്‍ യുട്യൂബിലൂടെ പറഞ്ഞിരുന്നു.

വ്യത്യസ്തമായ സംസാര ശൈലിയിലൂടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്‌സിനെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്റെയും മറ്റും പേരില്‍ വിമര്‍ശനവും അറസ്റ്റുമുള്‍പ്പടെ നേരിട്ടിട്ടുണ്ട്.

Also Read : http://സുഹൃത്തായ വ്‌ളോഗറെ കൊന്ന് മൃതദേഹത്തിനൊപ്പം രണ്ട് നാള്‍; ബെംഗളൂരില്‍ യുവാവ് അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News