ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന പലഹാരങ്ങളാണോ നിങ്ങൾക്ക് വേണ്ടത്? എങ്കിലിതാ ഈ റെസിപ്പി നിങ്ങൾക്കുള്ളതാണ്. റവയും പാലും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഈ പലഹാരം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
പാൽ: 1 കപ്പ്
വെള്ളം: ½ കപ്പ്
വറുത്ത റവ: 1 കപ്പ്
ചിരകിയ തേങ്ങ: ഫില്ലിങ്ങിനായി
പഞ്ചസാര: 3 ടേബിൾസ്പൂൺ
ഏലക്കായപ്പൊടി: ഒരു നുള്ള്
ഉപ്പ്: ആവശ്യത്തിന്
എണ്ണ: വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പലഹാരത്തിനായി മാവ് തയ്യാറാക്കാം. ഇതിനായി ഒരു പാനിൽ കപ്പ് പാലും വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക.
ശേഷം തീ കുറച്ച് വറുത്ത റവ ചേർക്കാം. കട്ടകെട്ടാതെ കുറച്ചുകുറച്ചായി വേണം റവ ചേർക്കാൻ. നന്നായി ഇളക്കി യോജിപ്പിക്കണം. ഒരു മിനിറ്റ് ലോ ഫ്ലെയിമിൽ വേവിച്ച ശേഷം തീ ഓഫ് ചെയ്യാം.
ഫില്ലിങ്ങിനായി ഒരു പാത്രത്തിൽ ചിരകിയ തേങ്ങ, പൊടിച്ച ഏലക്കായ, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി വെക്കുക. ഇനി നേരത്തെ തയ്യാറാക്കി വെച്ച റവ മിക്സ് പകുതി ചൂടാറുമ്പോൾ കൈകൊണ്ട് നന്നായി കുഴച്ച് സ്മൂത്ത് ആക്കി ചെറിയ ഉരുളകളാക്കി എടുക്കുക. കൈയ്യിൽ അല്പം എണ്ണ പുരട്ടിവേണം ഉരുളകളാക്കേണ്ടത്. ഇത് നന്നായി അമർത്തി പരത്തിയ ശേഷം ഇതിനുള്ളിൽ ഒരു സ്പൂൺ തേങ്ങ മിക്സ് വെച്ച് മടക്കണം. വക്കുകൾ കട്ട് ചെയ്ത് ഷേപ്പ് ചെയ്തെടുക്കുകയും വേണം.
ALSO READ: ചോറ് ബാക്കി വന്നോ? എണ്ണ ഉപയോഗിക്കാതെ മിനിട്ടുകൾക്കുള്ളിൽ രുചിയൂറുന്ന പലഹാരം തയ്യാറാക്കാം
ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി മീഡിയം തീയിൽ ഓരോന്നായി വറുത്തെടുക്കാം. രണ്ട് വശവും ഒരുപോലെ വെന്തുവരുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

