മീഡിയ രംഗത്ത് ഗവേഷണം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഐ.ഐ.എം.സി (IIMC) പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

IIMC PhD Admission 2025-26

മാധ്യമപഠന രംഗത്തെ രാജ്യത്തെ പ്രമുഖ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ (IIMC) 2025-26 അധ്യയന വർഷത്തെ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്രപ്രവർത്തനം, ഡിജിറ്റൽ മീഡിയ, പരസ്യം തുടങ്ങി വിവിധ മേഖലകളിൽ ഗവേഷണം നടത്താൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം.

ആകെ 22 ഒഴിവുകളാണുള്ളത്, ഇതിൽ 18 എണ്ണം ഫുൾ-ടൈം വിഭാഗത്തിലും 4 എണ്ണം പാർട്ട്-ടൈം വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്. 2026 ജനുവരി 30 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

ALSO READ : പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ​ഇനി കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം: പുത്തൻ സാങ്കേതികവിദ്യയിലൂടെ അറിവ് നേടുന്നത് നാലര ലക്ഷം വിദ്യാർത്ഥികൾ

പ്രവേശന യോഗ്യതകൾ

1)ഫുൾ-ടൈം
മാസ് കമ്മ്യൂണിക്കേഷൻ, ജേണലിസം അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ 55% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ 75% മാർക്കോടെയുള്ള നാല് വർഷത്തെ ബിരുദ പഠനം (ഗവേഷണത്തോടൊപ്പം)മാസ് കമ്മ്യൂണിക്കേഷൻ & ജേണലിസത്തിൽ UGC NET യോഗ്യത.

2 പാർട്ട്-ടൈം
ഫുൾ-ടൈം പ്രോഗ്രാമിന് സമാനമായ അക്കാദമിക് യോഗ്യതകൾക്കൊപ്പം നിലവിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലകളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം. തൊഴിലുടമയുടെ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ആവശ്യമാണ്.

അപേക്ഷാ നടപടിക്രമങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി IIMCയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News