എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം; കൂടുതൽ അറിയാം

airport authority of india job vacancies

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ (എഎഐ) അവസരം. 976 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവിലേക്കാണ് നിലവിൽ നിയമനത്തിന്‌ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലേക്ക് നേരിട്ടുള്ള നിയമനമാണ്‌.

Also read: ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം; പ്രവേശന പരീക്ഷ 7ന്

ജൂനിയർ എക്സിക്യൂട്ടീവ് (ആർക്കിടെക്ചർ) 11, ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനിയറിങ്‌- സിവിൽ)199, ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനിയറിങ്‌ – ഇലക്ട്രിക്കൽ) 208, ജൂനിയർ എക്സിക്യൂട്ടീവ് (ഇലക്ട്രോണിക്സ്) 527, ജൂനിയർ എക്സിക്യൂട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി) 31 എന്നിങ്ങനെയാണ്‌ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബി ആർക്ക്, ബി ടെക്/ബിഇ, എംസിഎ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാൻ ആവുക. 27 വയസാണ് പ്രായപരിധി. നിയമാനുസൃത ഇളവ്‌ ലഭിക്കും. 300 രൂപയാണ് അപേക്ഷാ ഫീസ്. എഎഐയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾ/അപ്രന്റീസുകൾ/വനിതകൾ എന്നിവർക്ക്‌ ഫീസ്‌ വേണ്ട. ഓൺലൈനായി ഓഗസ്റ്റ് 28 മുതൽ ലഭ്യമാകും അപേക്ഷ സമർപ്പിക്കാൻ കഴിയും. അവസാന തീയതി : സെപ്‌തംബർ 27. വെബ്‌സൈറ്റ്‌: www.aai.aero.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News