ഇന്ത്യൻ ബാങ്കിൽ ഓഫീസറാകാൻ അവസരം; ഒക്ടോബർ 13 വരെ അപേക്ഷിക്കാം

indian bank job vacancies

ഇന്ത്യൻ ബാങ്കിൽ അവസരം. സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തികയിലേക്കാണ് നിലവിൽ നിയമനം നടത്തുന്നത്. 71 ഒഴിവുകളിലേക്കാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ എന്നിങ്ങനെ ബാങ്കിന്റെ വിവിധ വകുപ്പുകളിലെ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

ബിഇ/ബിടെക്‌,എംസിഎ, എംബിഎ, സിഎ, സിഎഫ്‌എ എന്നിങ്ങനെ ഏതെങ്കിലും സ്ട്രീമിൽ ബിരുദം നേടിയവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ചീഫ്‌ മാനേജർക്ക്‌ 10 വർഷവും സീനിയർ മാനേജർക്ക്‌ 5 വർഷവും മാനേജർക്ക്‌ 3 വർഷവും തൊഴിൽ പരിചയം ആവശ്യമാണ്.

Also read: കാനറാ ബാങ്കിൽ അവസരം; ബിരുദധാരികൾക്ക് അപേക്ഷിക്കാം

ഒക്ടോബർ 13 വരെ indianbank.bank.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്‌ടി, പിഡബ്ല്യൂബിഡി വിഭാഗത്തിന്‌ 175 രൂപയാണ് അപേക്ഷ ഫീസായി ഈടാക്കുക. 30 വയസിനും 40 വയസിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയ്‌ക്ക്‌ ശേഷമാണ്‌ അന്തിമ തെരഞ്ഞെടുപ്പ് നടക്കുക.

Indian Bank is currently recruiting for the post of Specialist Officer (SO).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News