‘എഐ മനുഷ്യന് പകരമാകുമെന്ന് കരുതുന്നില്ല’: ലിങ്ക്ഡ് ഇൻ ഇന്ത്യ മാനേജർ

AI

ഒരുപാട് കഴിവുകൾ വളർത്താൻ സാധിക്കുന്ന ഇടമായി ലിങ്ക്ഡ്ഇനിനെ തൊഴിലന്വേഷകര്‍ പ്രയോജനപ്പെടുത്തണമെന്ന് ലിങ്ക്ഡ് ഇൻ ഇന്ത്യ മാനേജർ കുമരേഷ് പട്ടാഭിരാമൻ. നിർമിത ബുദ്ധിയുടെ ഈ യുഗത്തില്‍ തൊഴിലാളികളെ പുനഃസ്ഥാപിക്കാൻ എഐക്ക് ക‍ഴിയുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യൻ്റെ ജോലിയെ അനായാസമാക്കാൻ നിർമിത ബുദ്ധിയെ പ്രയോജനപ്പെടുത്താം. നിങ്ങളുടെ തൊ‍ഴിലിനെ മെച്ചപ്പെടുത്താൻ എഐയെ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം പറയുന്നു. നിങ്ങളുടെ ക‍ഴിവുകളെ എന്നും വളര്‍ത്തിക്കൊണ്ടേയിരിക്കണം എന്നാല്‍ മാത്രമേ മുന്നേറാൻ സാധിക്കുകയുള്ളൂ.

ജോബ് മാച്ച്, ജോബ് സര്‍ച്ച് എന്നുള്ള പല പ്രത്യേകതകളാണ് ലിങ്ക്ഡ് ഇന്നിലുള്ളത്. മികച്ച അവസരങ്ങൾ കണ്ടെത്താൻ ലിങ്ക്ഡ്ഇൻ എന്ന ജോബ് പോര്‍ട്ടല്‍ ആപ്പ് സഹായിക്കുന്നു. അതേസമയം അഭിമുഖങ്ങൾ, ചർച്ചകൾ, വിലയിരുത്തലുകൾ എന്നിവയ്ക്കുള്ള എഐ സാങ്കേതികതയുള്ള കോച്ചിങ് സവിശേഷതകൾ ലിങ്ക്ഡ്ഇൻ നൽകുന്നു. ജോലി തിരയുന്നവരെ സഹായിക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നും മാനേജർ പറയുന്നു.

ALSO READ: സ്‌പോർട്സ് കോച്ച് അകാൻ താൽപര്യമുണ്ടോ? സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് കീഴിൽ ഇതാ ഒഴിവുകൾ

സാധാരണ ഇന്ത്യൻ കുടുംബത്തിൽ വളർന്ന അദ്ദേഹം തൻ്റെ മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടിയ വ‍ഴിയിലൂടെയാണ് സഞ്ചരിച്ചത്. എന്നാല്‍ ഇപ്പോ‍ഴുള്ള ജനറേഷനിലെ കുട്ടികള്‍ക്ക് സ്വന്തം പാത തെരഞ്ഞെടുക്കാൻ ക‍ഴിയുന്നെന്ന് അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News